ഒരുപാട് പോഷക ഗുണങ്ങള്‍ അടങ്ങിയ പാനീയമാണ് പാല്‍. ദിവസവും പാല്‍ കുടിക്കുന്നത് ശരീരത്തിനു നല്ലതാണ്. അതേസമയം പാല്‍ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... പ്രകൃതിദത്ത മധുരം അടങ്ങിയ പാനീയമാണ് പാല്‍. അതായത് പാലില്‍ പഞ്ചസാര ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല. പാലിലെ ലാക്ടോസ് ഘടകമാണ് ചെറിയ മധുരത്തിനു കാരണം. അതുകൊണ്ട് തന്നെ പഞ്ചസാര ചേര്‍ക്കാതെയും പാല്‍ കുടിക്കാം, അതാണ് ആരോഗ്യത്തിനു കൂടുതല്‍ നല്ലതും. പാലിനൊപ്പം പഞ്ചസാര...