സഞ്ജുവിനെ അവഗണിച്ച് സൂര്യയെ ടീമിലെടുത്തത് ശരിയായ തീരുമാനം, 30 പന്തുകളിൽ കളി മാറ്റാൻ അവനാകും: ഹർഭജൻ സിംഗ്

അഭിറാം മനോഹർ| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (15:31 IST)
സഞ്ജു സാംസണെ അവഗണിച്ച് സൂര്യകുമാര്‍ യാദവിന് ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ അവസരം നല്‍കിയ തീരുമാനത്തെ ശരിവെച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. സഞ്ജുവിനേക്കാള്‍ മികച്ച താരമാണ് സൂര്യകുമാര്‍ യാദവെന്നും ഒരു 30 പന്ത് ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ കളി തന്നെ മാറ്റിമറിക്കാന്‍ സൂര്യയ്ക്ക് സാധിക്കുമെന്നും ഹര്‍ഭജന്‍ പറയുന്നു.

സഞ്ജു സാംസണിനേക്കാള്‍ മുകളില്‍ സൂര്യയെ തിരെഞ്ഞെടുത്തത് ശരിയായ തീരുമാനമാണ്. സൂര്യ ഒരു സമ്പൂര്‍ണ്ണ കളിക്കാരനാണ്. സൂര്യയേക്കാള്‍ റിസ്‌കുള്ള ക്രിക്കറ്റാണ് സഞ്ജു കളിക്കുന്നത്, ടി20യിലെ ബാറ്റിംഗ് ഏകദിനത്തിലേക്ക് കൊണ്ടുവരിക മാത്രമാണ് സൂര്യയ്ക്ക് ചെയ്യാനുള്ളത്. ഫീല്‍ഡിലെ വിടവുകള്‍ കണ്ടെത്തുന്നതില്‍ സൂര്യയേക്കാള്‍ മികവുള്ള ആരും തന്നെയില്ല. ഞാനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ എല്ലാ കളികളിലും ഞാന്‍ സൂര്യയെ കളിപ്പിക്കും. അവന് കളി മാറ്റാന്‍ 30 പന്തുകള്‍ മതി. ഹര്‍ഭജന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :