ഉറങ്ങുമ്പോള്‍ ചെവികള്‍ മൂടാന്‍ മറക്കരുത് !

രേണുക വേണു| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (15:03 IST)

രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മറക്കാതെ ചെയ്യേണ്ട കാര്യമാണ് ചെവികള്‍ കാറ്റ് തട്ടാതെ അടയ്ക്കുന്നത്. ഫാന്‍, ഏസി എന്നിവയില്‍ നിന്നുള്ള കാറ്റ് നേരിട്ട് ചെവിയിലേക്ക് തട്ടുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഫാനില്‍ നിന്നുള്ള കാറ്റ് നേരിട്ട് തട്ടുമ്പോള്‍ വായ, മൂക്ക്, തൊണ്ട എന്നിവ വേഗം വരണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഇത് കഫം നിറയാന്‍ കാരണമാകും. ശക്തമായ കാറ്റ് നേരിട്ട് ചെവിയിലേക്ക് എത്തുമ്പോള്‍ അത് തലവേദന, കഫക്കെട്ട്, തൊണ്ടവേദന എന്നിവയിലേക്ക് നയിക്കും.

ഫാന്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയ്ക്കുന്നു. ഈ പൊടിപടലങ്ങള്‍ പലതരം അലര്‍ജിയിലേക്ക് നയിക്കും. അതുകൊണ്ടാണ് രാത്രി ഉറങ്ങുമ്പോള്‍ ഒരു കാരണവശാലും ഫാനിനു തൊട്ടുതാഴെ കിടക്കരുതെന്ന് പറയുന്നത്. ഫാനിന്റെ കാറ്റ് നേരിട്ട് മുഖത്തേക്ക് കൊള്ളുന്ന വിധം കിടക്കരുത്. രാത്രി കിടക്കുമ്പോള്‍ മങ്കിക്യാപ്പോ ഇയര്‍ പ്ലഗോ ഉപയോഗിച്ച് ചെവി കാറ്റ് തട്ടാത്ത വിധം അടയ്ക്കുക. അമിതമായ കാറ്റ് കാരണം ചെവിയില്‍ പഴുപ്പ് വരുന്നത് തടയാനും ഇതിലൂടെ സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :