World Diabetes Day 2023: പ്രമേഹ രോഗികള്‍ക്ക് ചക്ക കഴിക്കാമോ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (15:02 IST)
ധാരാളം അന്നജമുള്ള ചക്ക പ്രമേഹക്കാര്‍ ഒഴിവാക്കണമെന്നായിരുന്നു ഇതുവരെ കരുതിപ്പോന്നത്. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് ചക്ക ഒരു നല്ല ഭക്ഷണമാണ്. പച്ചചക്കയോ അതിന്റെ വിഭവങ്ങളോ കഴിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുകയില്ല എന്നതാണ് ഏറ്റവും പ്രധാന കാരണം. പറമ്പിലുള്ള നാടന്‍ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് മറ്റ് വിഭവങ്ങള്‍ കഴിച്ച് പ്രമേഹരോഗം വിളിച്ച് വരുത്തുകയാണ് മലയാളികള്‍. വിലയേറിയ മരുന്നുകളെയും ഇന്‍സുലിനേയും കുറയ്ക്കാന്‍ പച്ചചക്ക മതി.

ചപ്പാത്തി, ദോശ, ഇഡ്ഡലി എന്നീ പ്രധാന ആഹാരങ്ങള്‍ക്ക് പകരമായിട്ടാണ് ചക്കപ്പുഴുക്ക് കഴിക്കേണ്ടത്. ഇതിലൂടെ പ്രമേഹരോഗികളുടെ ആരോഗ്യത്തിന് നല്ല മാറ്റം വരുത്താന്‍ സാധിക്കും.ചക്കയുടെ കാലം മാര്‍ച്ച് മുതല്‍ ജൂലായ് വരെയാണ്. ഈര്‍ജ്ജം, ജീവകം എ, കാര്‍ബോഹൈഡ്രേറ്റ്, ജീവകം ഡി, നിയാസിന്‍, ജീവകം ബി, കാത്സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സോഡിയം, സിങ്ക്, ചെമ്പ് എന്നിവയുടെ കലവറയാണ് പച്ച ചക്ക. വീട്ടില്‍ പ്ലാവുണ്ടെങ്കില്‍ ആയുസ്സ് കൂടുമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ചക്ക കഴിക്കൂ പ്രമേഹത്തോട് ഗുഡ് ബൈ പറയൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :