നിങ്ങളെക്കുറിച്ചുള്ള ഈ ചിന്തകള്‍ അവളില്‍ ഞെട്ടല്‍ ഉണ്ടാക്കും, തീര്‍ച്ച !

പുരുഷശരീരത്തെക്കുറിച്ചു ഞെട്ടിയ്കും സ്ത്രീ ചിന്തകള്‍

relationship, health, life style ബന്ധം, ആരോഗ്യം, ജീവിത രീതി
സജിത്ത്| Last Updated: വെള്ളി, 25 നവം‌ബര്‍ 2016 (13:52 IST)
പുരുഷന്മാരുടെ ശരീരത്തെക്കുറിച്ച് സ്ത്രീകള്‍ക്കും സ്ത്രീകളുടെ ശരീരത്തെക്കുറച്ചു പുരുഷന്മാര്‍ക്കും പല തരത്തിലുള്ള പ്രതീക്ഷകളും കണക്കുകൂട്ടലുകളുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതില്‍ പലതും വാസ്തവവും വാസ്തവവിരുദ്ധവുമായേക്കാം. പുരുഷശരീരത്തെക്കുറിച്ച് സ്ത്രികള്‍ എന്തെല്ലാമായിരിക്കും ചിന്തിയ്ക്കുകയെന്ന പൊതുവായ ധാരണ എല്ലാ പുരുഷന്മാര്‍ക്കുണ്ടാകും. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായുളള ചില സ്ത്രീ ചിന്തകളുമുണ്ട്. ഇത്തരം ചില ചിന്തകളെക്കുറിച്ചറിയാം.

രോമാവൃതമായ നെഞ്ചോടുകൂടിയ പുരുഷന്മാരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുകയെന്നാണ് മിക്കവരും കരുതുന്നത്. എന്നാല്‍ പുരുഷന്മാരുടെ നെഞ്ചിലെ രോമം സ്ത്രീകളില്‍ അസ്വസ്ഥതയുണ്ടാക്കുമെന്നും പല സ്ത്രീകള്‍ക്കും നെഞ്ചില്‍ രോമമില്ലാത്ത പുരുഷന്മാരോടാണ് താല്‍പര്യം കൂടുതലെന്നുമാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മുടിക്കുറവ്, കഷണ്ടി എന്നിവയുള്ള പുരുഷന്മാര്‍ക്കു നേരെ ചില സ്തീകള്‍ മുഖം തിരിക്കാറുണ്ട്. എന്നാല്‍ ചില സ്ത്രീകള്‍ക്കെങ്കിലും കഷണ്ടിയുള്ള പുരുഷന്മാരോടാണ് പ്രിയമെന്നും പഠനങ്ങള്‍ പറയുന്നു.

പുരുഷന്മാരുടെ ലിംഗവലിപ്പക്കൂടുതല്‍ പല സ്ത്രീകളേയും കാഴ്ചയില്‍ തന്നെ അലോസരപ്പെടുത്തുമെന്നും ഇത് ഇവര്‍ക്ക് താല്‍പര്യത്തേക്കാളേറെ ഭയമാണുണ്ടാക്കുകയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതുപോലെ സ്ത്രീകളെ തൃപ്തിപ്പെടുത്താനും അവരില്‍ താല്‍പര്യമുണ്ടാക്കാനുമുള്ള എഴുപ്പവഴിയാണ് മസിലുകളെന്നാണ് പലരുടേയും ധാരണ. എന്നാല്‍ പല സ്ത്രീകള്‍ക്കും മസിലുകളുള്ള ശരീരം താല്‍പര്യത്തേക്കാളേറെ അസ്വസ്ഥതയാണു നല്‍കുകയെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

പുരുഷശരീരത്തിലെ ചാടിയ വയറും പുറത്തു കാണുന്ന തരത്തിലുള്ള സ്തനങ്ങളും പല സ്ത്രീകളും വെറുക്കുന്ന ഒരു കാര്യമാണ്. ഇവ പുരുഷന്മാരുടെ ശരീരത്തോടുള്ള സ്ത്രീകളുടെ താല്‍പര്യം തന്നെ കെടുത്തുന്നുവെന്നും പഠനഫലങ്ങള്‍ പറയുന്നു‍. അതുപോലെ പുരുഷന്റെ കരുത്തുറ്റ കൈകളേക്കാള്‍ അല്‍പം മൃദുവായ കരങ്ങളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്. അതുപോലെ ഞരമ്പുകള്‍ പുറത്തു കാണാത്ത തരം കൈകളുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്ന വിഭാഗം സ്ത്രീകളുമുണ്ടെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചനകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :