സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 13 ഓഗസ്റ്റ് 2022 (20:47 IST)
പഴുത്ത പപ്പായ കഴിക്കുന്നതുപോലെ പച്ച പപ്പായയ്ക്കും നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇതില്‍ നിറയെ വിറ്റാമിനുകളും എന്‍സൈമുകളും ഫൈറ്റോ ന്യൂട്രിയന്‍സും അടങ്ങിയിട്ടുണ്ട്. കൂടാതെ മെഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ,സി, ഇ, ബിയും അടങ്ങിയിട്ടുണ്ട്.
പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ് പച്ചപപ്പായ. ഇന്റര്‍നാഷണല്‍ ഓഫ് മോളിക്യുലാര്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം ഉള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ബീറ്റാ കോശങ്ങളെ ഉല്‍പാദിപ്പിച്ച് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ദഹനം വര്‍ധിപ്പിച്ച് മലബന്ധം ഉണ്ടാകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.