അനുബന്ധ വാര്‍ത്തകള്‍
- ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കണം!
- ഹൃദ്രോഗം മൂലം കാലില്‍ നീരുവരുമോ
- ഇക്കാര്യങ്ങള്‍ നോക്കി വാങ്ങിയില്ലെങ്കില്‍ അടുക്കളയിലെത്തുന്ന മീന്‍ നിങ്ങള്‍ക്ക് എട്ടിന്റെ പണി തരും !
- ചര്‍മത്തില്‍ പ്രശ്നങ്ങളോ, നിങ്ങളുടെ കുടലിന്റെ ആരോഗ്യം മോശമാണ്
- കുട്ടികളുള്ള വീടുകളില്‍ ഒആര്‍എസ് പാക്കറ്റ് കരുതണം; ഒആര്‍എസ് ഉപയോഗിക്കേണ്ട വിധം ഇങ്ങനെ
പ്രോട്ടീന്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുമോ
ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് പ്രോട്ടീന്‍. ശരീരകലകളുടെയും മസിലുകളുടെയും ആരോഗ്യത്തിന് മാത്രമല്ല കലോറി കത്തിച്ച് ശരീരഭാരം കുറയ്ക്കാനും പ്രോട്ടീന്‍ സഹായിക്കുന്നു. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളുടെ അളവു കുറയ്ക്കുന്നു. ഇത് കൂടുതല്‍ നേരം വിശക്കാതിരിക്കുന്നതിന് കാരണമാകുകയും ഭാരം കുറയുകയും ചെയ്യും.
പ്രോട്ടീന്‍ വിഘടിച്ചുണ്ടാകുന്ന അമിനോ ആസിഡുകള്‍ തൈറോയിഡ്, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. കൂടാതെ പ്രോട്ടീന്‍ മെറ്റബോളിസം വര്‍ധിപ്പിക്കുന്നു.