അനുബന്ധ വാര്‍ത്തകള്‍
- കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കണം
- അമിതമായി ചൂട് പാനീയങ്ങള്‍ കുടിക്കുന്നവരാണോ നിങ്ങള്‍, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും!
- രാത്രി ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കണോ?
- നിരവധി ആരോഗ്യഗുണങ്ങളുണ്ട്, പക്ഷെ ചോക്ളേറ്റ് കഴിക്കുന്നതിന് അളവുണ്ട്!
- ഒരുദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം ഏതാണ്
ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കണം!
ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് പ്രോട്ടീന്‍. ശരീരകലകളുടെയും മസിലുകളുടെയും ആരോഗ്യത്തിന് മാത്രമല്ല കലോറി കത്തിച്ച് ശരീരഭാരം കുറയ്ക്കാനും പ്രോട്ടീന്‍ സഹായിക്കുന്നു. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളുടെ അളവു കുറയ്ക്കുന്നു. ഇത് കൂടുതല്‍ നേരം വിശക്കാതിരിക്കുന്നതിന് കാരണമാകുകയും ഭാരം കുറയുകയും ചെയ്യും.
പ്രോട്ടീന്‍ വിഘടിച്ചുണ്ടാകുന്ന അമിനോ ആസിഡുകള്‍ തൈറോയിഡ്, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. കൂടാതെ പ്രോട്ടീന്‍ മെറ്റബോളിസം വര്‍ധിപ്പിക്കുന്നു.