സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 14 ജൂണ്‍ 2023 (15:15 IST)
സാധാരണയായി സ്ത്രീകളുടെ പ്രത്യുല്‍പാദ വര്‍ഷങ്ങള്‍ 12നും 51നും ഇടയിലാണ്. എന്നാല്‍ 20നും 25 വയസിനും ഇടയില്‍ ഗര്‍ഭം ധരിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഈ പ്രായത്തിനിടയില്‍ ശാരീരികമായി ആളുകള്‍ ആക്ടീവായിരിക്കും. കൂടാതെ നന്നായി കുട്ടികളെ നോക്കാനും സാധിക്കും.
എന്നാല്‍ ഇത് മാത്രം പോര. സാമ്പത്തികവും പക്വതയുമൊക്കെ ഒരു പ്രധാന ഘടകമാണ്. അതിനാലാണ് ചില ദമ്പതികള്‍ വിവാഹശേഷം വേഗം കുട്ടികളെ കുറിച്ച് ചിന്തിക്കാത്തത്. എന്നാല്‍ പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനുള്ള റിസ്‌കും കൂടിവരും.