സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 1 മാര്‍ച്ച് 2024 (08:57 IST)
ഇപ്പോള്‍ മലബന്ധം മൂലം കഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംതോറും കൂടിവരുകയാണ്. മലബന്ധത്തിന് കാരണം മറ്റു ആരോഗ്യപ്രശ്‌നങ്ങളാകാം. അനാരോഗ്യത്തിന്റെ ആദ്യലക്ഷണമാണ് മലബന്ധവും വയറിളക്കവുമൊക്കെ. മലബന്ധം തടയുന്നതിന് ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രധാനമായും പഴങ്ങളും പച്ചക്കറികളുമാണ്. മലം കൂടുതലുണ്ടാകാന്‍ ഫൈബര്‍ സഹായിക്കും. പഴങ്ങളില്‍ വെള്ളത്തില്‍ ലയിക്കുന്ന ഫൈബറാണ് കൂടുതലുള്ളത്. ഇത് മലത്തെ മൃദുവാക്കും. ആപ്പിള്‍, ബെറി, കിവി എന്നീ പഴങ്ങളാണ് കൂടുതല്‍ നല്ലത്. ചിലപഴങ്ങളില്‍ പ്രോബയോട്ടിക് ഫൈബര്‍ അടങ്ങിയിരിക്കുന്നു. കുടലിലെ നല്ലബാക്ടീരിയകളാണ് പ്രോബയോട്ടിക്. ഇത് കുടലുകളില്‍ അള്‍സര്‍ ഉണ്ടാകുന്നത് തടയുകയും മലബന്ധം തടയുകയും ചെയ്യും.
പഴങ്ങളില്‍ നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. സിട്രസ് പഴങ്ങളില്‍ കാണുന്ന വിറ്റാമിന്‍ സി ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധത്തെ തടയുകയും ചെയ്യുന്നു.