സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (12:27 IST)
നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തില്‍ നന്നായി കുതിര്‍ത്ത് അരച്ച് മൂന്നിരട്ടി പാലില്‍ നേര്‍പ്പിച്ചാല്‍ നിലക്കടലപ്പാല്‍ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്. ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകള്‍ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാര്‍ത്തവം എന്നിവയുള്ളപ്പോള്‍ നിലക്കടലയോ നിലക്കടലയുല്‍പ്പന്നങ്ങളോ കഴിക്കുന്നത് നല്ലതാണെന്ന് പഠനം പറയുന്നു.
ഹൃദയാഘാതം, നാഡീതളര്‍ച്ച, അള്‍ഷിമേഴ്‌സ്, ക്യാന്‍സര്‍, എന്നിവയെയെല്ലാം പ്രതിരോധിക്കാനുള്ള കഴിവ് നിലക്കടലയ്ക്കുണ്ട്. കൂടാതെ പക്ഷാഘാതത്തെ ചെറുക്കാനുള്ള ശേഷി നിലക്കടല കഴിക്കുന്നതിലൂടെ മനുഷ്യശരീരത്തിന് കൂടുന്നു. ചര്‍മ്മകാന്തി കൂട്ടാനും ത്വക്ക് രോഗങ്ങളില്‍ നിന്നുള്ള വിമുക്തിക്കും കപ്പലണ്ടി കഴിക്കുന്നത് നല്ലതാണ്. മൂത്രാശയസംബന്ധിയായ രോഗങ്ങള്‍ക്കും ശരീരഭാരം അമിതമായി വര്‍ദ്ധിക്കുന്നതിനും നിലക്കടല കഴിക്കുന്നത് ഒരു പരിഹാരമാണ്.