നടുവേദന അലട്ടുന്നുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ജൂലൈ 2022 (14:48 IST)
സ്ത്രീകളും പുരുഷന്മാരും ഇക്കാലത്ത് ഒരു പോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് നടു വേദന. ആധുനിക കാലത്തെ ജോലികളാണ് ഇതിന് പ്രധാന കാരണം. കൂടുതല്‍ നേരം ഇരുന്നു ജോലി ചെയ്യുന്നവരില്‍ നടുവേദന കൂടുതലായും കണ്ടുവരുന്നുണ്ട്. നടുവേദനയെ ഒഴിവാക്കാന്‍ നമ്മള്‍ നിത്യം ചെയ്യുന്ന പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ നല്‍കിയാല്‍ മതി.

ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് നടു വേദന കൂടുതല്‍ കണാറുള്ളത്. അതിനാല്‍ ഇടവേളകളില്‍ നീണ്ടു നിവരുകയും ഇടക്ക് നടക്കുകയും ചെയ്യുന്നത് ശീലമാക്കുക. ഇരിക്കുന്ന കസേരകള്‍ നട്ടെലിന്ന് സപ്പോര്‍റ്റ് നല്‍കുന്നതാണെന്ന് ഉറപ്പു വരുത്തുക. വ്യായമമില്ലായ്മയും നടു വേദനക്ക് കാരണമാകാറുണ്ട് ദിവസവും കുറച്ച് നേരം വ്യായമങ്ങള്‍ക്കായി മാറ്റി വക്കുന്നത് നല്ലതാണ്. എന്നാല്‍ നടു വേദനക്ക് ചികിത്സ തേടിയിട്ടുള്ള ആളുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ വ്യായാമങ്ങള്‍ ചെയ്യാവു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :