അനുബന്ധ വാര്‍ത്തകള്‍
- എ സി മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്‍പത് ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്
- ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്
- എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം
- പെട്ടെന്നുണ്ടായ അമിതവണ്ണക്കാര്‍ക്ക് നടുവേദന ഫ്രീ!
- പഞ്ചസാര കഴിക്കുന്നത് നിര്‍ത്തുന്നതുകൊണ്ടുള്ള എട്ടുഗുണങ്ങള്‍ ഇവയാണ്
ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടരുത്! സംസ്‌കരിച്ച എണ്ണകള്‍ ഒഴിവാക്കണം
സംസ്‌കരിച്ച എണ്ണകള്‍ കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിക്കുന്ന എണ്ണകളില്‍ മറ്റു കെമിക്കലുകളും ഉണ്ടാകുന്നു. സംസ്‌കരിച്ച എണ്ണകളില്‍ പോഷകങ്ങള്‍ തീരെ കുറവാണ്. വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോന്യൂട്രിയന്റ് എന്നിവയൊക്കെ കുറവായിരിക്കും. ഇവയില്‍ ഒമേഗ 6 ഫാറ്റി ആസിഡുകള്‍ കൂടുതലായിരിക്കും. ഇത് നീര്‍വീക്കത്തിന് കാരണമാകും. സണ്‍ഫ്‌ലവര്‍ ഓയില്‍, കോണ്‍ ഓയില്‍, സോയാബീന്‍ ഓയില്‍ എന്നിവയാണ് കൂടുതല്‍ വീക്കം ഉണ്ടാക്കുന്നത്. ഇത് പലതരം രോഗങ്ങള്‍ക്ക് കാരണമാകും. ഒമേഗ 6 ഫാറ്റി ആസിഡുകള്‍ കൂടുമ്പോള്‍ ശരീരത്തിനാവശ്യമാ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ അളവു കുറയുന്നു. ഇതും ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തും.
ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിക്കുന്ന എണ്ണയ്ക്ക് ഓക്‌സിഡേഷന്‍ സംഭവിക്കുകയും ശരീരത്തില്‍ ദോഷകരമായ ഫ്രീ റാഡിക്കലുകളെ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് കാന്‍സറിനും കോശങ്ങളുടെ നാശത്തിനും കാരണമാകാം. ഒമേഗ 6 ഫാറ്റി ആസിഡ് ഹൃദ്രോഗത്തിനും ഇന്‍സുലിന്‍ റസിസ്റ്റന്‍സിനും കാരണമാകും. അമിതവണ്ണം ഉണ്ടാകും. ചീത്ത കൊളസ്‌ട്രോള്‍ കൂടും.
അടുത്ത ലേഖനം