സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (10:03 IST)
നഖം എപ്പോഴും നനയുന്നു എങ്കില്‍ സോപ്പുകളും ഡിറ്റര്‍ജന്റുകളും അധികം പുരളാതിരിക്കാനും ഉപയോഗം കഴിഞ്ഞാല്‍ നഖത്തിന്റെ പിറകില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാനും ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. അടുത്ത പടിയായി ഉറങ്ങുംമുന്‍പ് നെയില്‍ മോയ്‌സ്ചറൈസര്‍ പുരട്ടുക എന്നതാണ്. ഇത് നഖത്തിന് കൂടുതല്‍ ആരോഗ്യം നല്‍കാന്‍ സഹായിക്കുക മാത്രമല്ല തിളകവും നല്‍കും.
വൈറ്റമിന്‍ ബികോംപ്‌ളക്‌സ് സപ്‌ളിമെന്റുകള്‍ കുറച്ചുകാലത്തേക്ക് കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ യീസ്റ്റ് അടങ്ങിയ ഭക്ഷണം, ധാന്യങ്ങള്‍, നട്‌സ്, മുട്ടമഞ്ഞ, മത്തി, ലിവര്‍, കോളിഫ്‌ലവര്‍, പഴം, കൂണ്‍വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തിയാലും മതി.