രേണുക വേണു|
Last Modified വെള്ളി, 29 മാര്‍ച്ച് 2024 (11:32 IST)
ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉള്ള ഭക്ഷണ പദാര്‍ത്ഥമാണ് പച്ചക്കറികള്‍. ചില പച്ചക്കറികള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും നല്ല രീതിയില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. കാരറ്റ്
ഏറെ പോഷകഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് കാരറ്റ്. വിറ്റാമിന്‍ സി, ഫൈബര്‍, പൊട്ടാസ്യം എന്നിവ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവ് വരെ കാരറ്റിനുണ്ടെന്നാണ് പഠനങ്ങള്‍.
2. സവാള
കലോറി കുറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ ഒന്നാണ് സവാള. വിറ്റാമിന്‍ സിയും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്.
3. കൂണ്‍
ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ ബിയിലെ ഏതാനും ഘടകങ്ങള്‍, വൈറ്റമിന്‍ ഡി എന്നിവ കൂണില്‍ അടങ്ങിയിട്ടുണ്ട്.
4. ഉരുളക്കിഴങ്ങ്
പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്
5. ബീന്‍സ്
ബീന്‍സ് കാറ്റഗറിയില്‍ പെടുന്ന വിഭവമാണ് ഗ്രീന്‍ പീസ്. ഫൈബര്‍ അംശമുള്ള ഗ്രീന്‍ പീസില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
6. ബീറ്റ്റൂട്ട്
ശരീരത്തിന്റെ വളര്‍ച്ച, ഹൃദയത്തിന്റെ ആരോഗ്യം, എല്ലുകളുടെ വളര്‍ച്ച, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കെല്ലാം ബീറ്റ്റൂട്ട് നല്ലതാണ്.
7. ചീര
വളരെ ഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. കണ്ണിന്റെ ആരോഗ്യം, കുട്ടികളുടെ വളര്‍ച്ച, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കെല്ലാം ചീര നല്ലതാണ്.