അനുബന്ധ വാര്‍ത്തകള്‍
- 'ലൈഫിലെ ഏറ്റവും സ്പെഷ്യലായ വര്‍ഷം'; 19(1)(a) ഒന്നാം വാര്‍ഷികത്തില്‍ സന്തോഷം പങ്കുവെച്ച് സംവിധായിക ഇന്ദു വി.എസ്
- ഇന്ന് ലോക ഒആര്‍എസ് ദിനം: ഒആര്‍എസ് പാനിയ ചികിത്സയുടെ ഗുണങ്ങള്‍ അറിഞ്ഞിരിക്കണം
- തമിഴ് സിനിമയ്ക്ക് ഈ മലയാളി യുവനടിമാരെ വേണം ! കോളിവുഡില്‍ തിളങ്ങിയ താരങ്ങളെക്കുറിച്ച്
- 'മോഹന്‍ലാല്‍ അത്ഭുതപ്പെടുത്തി';ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത്
- അച്ഛനെ പരിചയപ്പെടുത്തി തരാമെന്ന് വിനീത്,സ്വപ്നങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമായി, ശ്രീനിവാസനൊപ്പമുള്ള ആ നിമിഷത്തെക്കുറിച്ച് നടന് അശ്വത് ലാല്‍
പാല്‍ എല്ലാപ്രായക്കാര്‍ക്കും കുടിക്കാമോ
പാല്‍ നിരവധി പോഷകങ്ങള്‍ ഉള്ള പാനീയം തന്നെയാണ്. എന്നാല്‍ എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും പാല്‍ ആവശ്യമില്ല. കുട്ടികള്‍ കുടിക്കുന്നത് പോലെ ചെറുപ്പക്കാര്‍ പാല്‍ കുടിക്കേണ്ടതില്ല. പാലിലുള്ള പോഷകങ്ങള്‍ മറ്റു ഭക്ഷണങ്ങളിലൂടെയും കിട്ടാവുന്നതാണ്. പാലിന് രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ടെന്നാണ് ചിലരുടെ വിശ്വാസം. എന്നാല്‍ ചില രോഗങ്ങളെ തടയുമെങ്കിലും ഇതിന് പിന്നില്‍ ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല. കാല്‍സ്യം, വിറ്റാമിന്‍ ഡി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാണ് പ്രധാനമായും പാലില്‍ അടങ്ങിയിരിക്കുന്നത്.
ഇവ രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലതാണ്. എന്നാല്‍ പൂര്‍ണ്ണമായും ഇവ കൊണ്ടുമാത്രം രോഗം വരാതിരിക്കില്ല. മനുഷ്യര്‍ക്ക് പാലില്‍ നിന്ന് മാത്രമല്ല കാല്‍സ്യം ലഭിക്കുന്നത്. ഇലക്കറികള്‍, മീന്‍, നട്‌സ്, സീഡ് എന്നിവയിലെല്ലാം കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.