'മോഹന്‍ലാല്‍ അത്ഭുതപ്പെടുത്തി';ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 29 ജൂലൈ 2023 (11:51 IST)
ജയിലറിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസമാണ് ചെന്നൈയില്‍ നടന്നത്. പരിപാടിക്കിടയില്‍ രജനികാന്ത് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മോഹന്‍ലാല്‍ മഹാനടനാണെന്നും അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നുമാണ് പരിപാടിക്കിടയില്‍ രജനികാന്ത് പറഞ്ഞത്.

മാത്യു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
'എന്തൊരു മനുഷ്യനാണ് അദ്ദേഹം. മോഹന്‍ലാല്‍ ഒരു മഹാനടനാണ്';- രജിനികാന്ത് പറയുന്നു.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 10നാണ് റിലീസ് ചെയ്യുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :