വാഴപ്പഴം, തണ്ണിമത്തന്‍ എന്നിവയ്‌ക്കൊപ്പം പാല്‍ കുടിക്കരുത്!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ജൂണ്‍ 2024 (09:24 IST)
ഒരു സമീകൃത ആഹാരമായാണ് പാലിനെ കണക്കാക്കുന്നത്. ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങള്‍ പാലില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. ഇത് ദഹനപ്രശ്‌നം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിലൊന്നാണ് വാഴപ്പഴം. ആരോഗ്യവിദഗ്ധര്‍ പറയുന്നത് പാലിനൊപ്പം പഴം കഴിക്കുന്നത് ദഹനം നടക്കുന്നതിനെ ബാധിക്കുമെന്നാണ്. കൂടാതെ ഇത് ഉറക്കത്തെയും ബാധിക്കും. അതിനാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി വാഴപ്പഴം കഴിച്ചിട്ട് 20മിനിറ്റിന് ശേഷം പാല്‍ കുടുക്കുന്നത് നന്നായിരിക്കും.

കൂടാതെ തണ്ണിമത്തനൊപ്പവും പാല്‍ കുടിക്കരുത്. അത് ആമാശത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. പുളിയുള്ളതും ആസിഡ് അംശവുമുള്ള പഴങ്ങള്‍ പാലിനൊപ്പം കഴിച്ചാലും ഇതേ ബുദ്ധിമുട്ടുണ്ടാകും. ഫെര്‍മന്റ് ചെയ്ത ഭക്ഷണങ്ങളും പാലിനൊപ്പം കുടിക്കരുത്. ഇത് ഇന്‍ഫക്ഷന് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :