വാഴപ്പഴം പലതരം; പോഷകങ്ങള്‍ കൂടുതല്‍ ഉള്ളത് കപ്പപ്പഴത്തിന്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 മെയ് 2024 (09:15 IST)
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് വാഴപ്പഴം. വാഴപ്പഴത്തില്‍ തന്നെ നിരവധി വിഭാഗങ്ങളുണ്ട്. അതില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് ചുവന്ന വാഴപ്പഴം അഥവാ കപ്പപ്പഴം. മറ്റുപഴങ്ങളെ അപേക്ഷിച്ച് ഇതിന് കൂടുതല്‍ പോഷകങ്ങള്‍ ഉണ്ട്. ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം ഇതില്‍ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ് പൊട്ടാസ്യം. കൂടാതെ ധാരാളം വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. കൂടാതെ ഇതില്‍ ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ദഹനത്തിനും സഹായിക്കും.

ഇതിലെ വിറ്റാമിന്‍ ബി6 തലച്ചോറിന്റെ ആരോഗ്യത്തിനും മെറ്റബോളിസം ക്രമീകരിക്കാനും ന്യൂറോട്രാന്‍സ്മിറ്ററുകള്‍ ഉല്‍പാദിപ്പിക്കാനും സഹായിക്കും. ചുവന്ന വാഴപ്പഴത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ക്രോണിക് രോഗങ്ങളെ തടയുന്നു. ഊര്‍ജം ലഭിക്കാനും ഈ പഴം കഴിക്കാം. ശരീരഭാരം കുറയ്ക്കാനും ഇത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :