നാരങ്ങാ വെള്ളത്തിൽ ഒരു തുള്ളി മഞ്ഞൾപ്പൊടി, അമിതവണ്ണത്തെ പമ്പ കടത്താം!

നാരങ്ങാ വെള്ളത്തിൽ ഒരു തുള്ളി മഞ്ഞൾപ്പൊടി, അമിതവണ്ണത്തെ പമ്പ കടത്താം!

Rijisha M.| Last Modified ചൊവ്വ, 6 നവം‌ബര്‍ 2018 (11:57 IST)
ശരീരത്തിന് ഉന്മേഷം നൽകാൻ നാരങ്ങാ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ അതിൽ ഒരുറ്റ് മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുമ്പോഴോ? അതെന്തിനാണെന്ന് അറിയില്ല അല്ലേ.. പറയാം...മഞ്ഞൾപ്പെടി ചേർത്ത നാരങ്ങാ വെള്ളം കുടിക്കുന്നത് അമിതവണ്ണത്തിന് പരിഹാരമാണ്.

ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളാന്‍ ഈ വെള്ളം കുടിക്കുന്നത് സഹായിക്കും.അല്‍ഷിമേഴ്സിനെ പ്രതിരോധിയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും.

കൂടാതെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കുന്നത് മലബന്ധം അകറ്റാനും ഏറ്റവും ഉത്തമമാണ്. കൂടാതെ കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ മഞ്ഞളും നാരങ്ങയും ഉത്തമമാണ്. പിത്താശയത്തിലെ കല്ലും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഒരു നുള്ള് മഞ്ഞൾപ്പൊടിക്കും നാരങ്ങാ വെള്ളത്തിനും ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല അല്ലേ...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :