അറിയാം പേരയ്ക്കയുടെ ഈ ഗുണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (13:22 IST)
അധികം ആരും വലിയ പ്രാധാന്യം നല്‍കാത്ത നമ്മുടെ നാട്ടില്‍ സുലഫമായി ലഭിക്കുന്ന ഒരു ഫലമാണ് പേരയ്ക്ക. ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് പേരയ്ക്ക. വിറ്റാമിന്‍ സി, എ, ഇ പൊട്ടാസ്യം, ഇരുമ്പ് എന്നീ ഘടകങ്ങള്‍ പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിനും ഗര്‍ഭാലസ്ഥയില്‍ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതുപോലെ തന്നെ ശരീരത്തിനുണ്ടാകുന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ പേരയ്ക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :