മലമ്പനിയുടെ ലക്ഷണങ്ങള്‍ അറിയണം; മൃഗങ്ങളിലും രോഗം പകരാം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ജൂലൈ 2024 (09:39 IST)
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. അനോഫിലിസ് ജെനുസ്സില്‍ പെടുന്ന ചില ഇനം പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. പനി, ഉയര്‍ന്ന പനി, വിറയല്‍, തലവേദന, ഓര്‍ക്കാനം, ശര്‍ദ്ധി , വിളറിയ-മഞ്ഞിച്ച തൊലിപ്പുറം , സന്ധി വേദന , വിളര്‍ച്ച, മൂത്രത്തിന്റെ നിറം മാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

രോഗിക്ക് വിറയലും നല്ല തണുപ്പും അനുഭവപ്പെടുന്നു. രോഗിക്ക് ശരീരം പൊള്ളുന്ന അവസ്ഥ അനുഭവപ്പെടുന്നു, ഒപ്പം തലവേദനയും ഉണ്ടാകും. രോഗി അമിതമായി വിയര്‍ക്കുകയും തളരുകയും ചെയ്യും. രോഗബാധയുണ്ടായി 825 ദിവസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ സാധാരണഗതിയില്‍ കാണപ്പെട്ടുതുടങ്ങുന്നത്. 30% ആള്‍ക്കാര്‍ക്കും ആശുപത്രിയിലെത്തുമ്പോള്‍ പനി കാണപ്പെടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :