നിരന്തരം കാലുവേദനയോ, കാരണങ്ങള്‍ ഇവയാകാം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (16:02 IST)
മുപ്പത് വയസാകുമ്പൊഴേ സ്ത്രീപുരുഷ ഭേദമന്യേ കാലുവേദനയ്ക്ക് ഇരയാകുകയാണ് പലരും. പുതിയ ജീവിത ശൈലികള്‍, സാഹചര്യങ്ങള്‍, ഇവകൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ കാലുവേദനയ്ക്കു കാരണങ്ങളാണ്.

സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍ക്കെട്ട്, നട്ടെല്ലിന്റെ പ്രശ്‌നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ കാല്‍-പാദ വേദനയ്ക്കു കാരണമാകും.

അമിതഭാരമുള്ളവര്‍ക്ക് കാലുവേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. ഒരു ഡയറ്റീഷ്യനുമായി ചര്‍ച്ച ചെയ്തതിനു ശേഷം തടികുറയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക. വാതരോഗങ്ങള്‍ക്ക് യഥാകാലം തന്നെ ചികിത്സ തേടണം. യൂറിക് ആസിഡ് കൂടുതലാകുന്നതുകൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം.

പാദങ്ങളില്‍ നീര്‍ക്കെട്ടു കണ്ടാല്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടുക. നട്ടെല്ലിന്റെ ഡിസ്‌ക്കിന് ഉണ്ടാകുന്ന അപാകതകള്‍, തേയ്മാനം തുടങ്ങിയവ ശരീരത്തിന്റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :