അനുബന്ധ വാര്‍ത്തകള്‍
- ഈ പ്രത്യേകതകള്‍ ഉണ്ടെങ്കില്‍ നടുവേദന നിങ്ങളെ തേടിയെത്തും
- ഇനി വൈകില്ല,'ജയ് ഗണേഷ്' ജോലികള്‍ വേഗത്തിലാക്കി നിര്‍മ്മാതാക്കള്‍,നവംബര്‍ 10 മുതല്‍ ചിത്രീകരണം ആരംഭിക്കും
- വയറിളക്കത്തിന്റെ പ്രധാന കാരണം ഇതാണ്
- മഞ്ഞള്‍ പുലിയാണ്; ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ മടിക്കരുത്
- സംതൃപ്തികരമായ ലൈംഗികബന്ധം പ്രായമായവരിലെ ഓർമശക്തി നിലനിർത്തുമെന്ന് പഠനം
വണ്ണം കൂടുന്നത് കാന്‍സറിനുള്ള സാധ്യത കൂട്ടും!
സാധാരണയായി കാന്‍സര്‍ സാധ്യതയെന്ന് കേള്‍ക്കുമ്പോള്‍ സിഗരറ്റ്, മദ്യം, മലിനീകരണം, പുകയില എന്നിവയൊക്കെയാണ് മനസിലെത്തുന്നത്. എന്നാല്‍ അമിതവണ്ണം പല കാന്‍സറിനുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാന്‍സര്‍ പോലെതന്നെ ഹൃദ്രോഗം, പ്രമേഹം, എന്നിവയൊക്കെ അമിതവണ്ണം കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ബ്രെസ്റ്റ് കാന്‍സര്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍, ഓവേറിയന്‍ കാന്‍സര്‍, കിഡ്നി-ലിവര്‍ കാന്‍സര്‍, എന്നിവയ്ക്കൊക്കെ അമിതവണ്ണം സാധ്യത കൂട്ടുന്നുണ്ട്. 2018ല്‍ ലാന്‍സെന്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് ഇന്ത്യയില്‍ കണ്ടെത്തുന്ന 4.5ശതമാനം കാന്‍സറും അമിതവണ്ണം മൂലം വന്നതാണെന്നാണ്.