ഇടതുവശം ചരിഞ്ഞു കിടക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2024 (15:21 IST)
പലരും പറഞ്ഞു കേള്‍ക്കാറുണ്ട് ഇടതു കിടന്നുറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന്. എന്നാല്‍ ഇതിന് പിന്നിലെ ശാസ്ത്രീയ വശം ആരും തന്നെ പറഞ്ഞു തരാറുമില്ല. ഇങ്ങനെ പറയുന്നതിന് ശാസ്ത്രീയമായി ഒരുപാട് ഗുണങ്ങളുണ്ട്. ശരീരത്തിന്റെ ഇടതുവശത്താണ് ലസിക അഥവാ കോശദ്രവ അവയവങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇടതുവശം ചരിഞ്ഞു കിടക്കുമ്പോള്‍ ശരീരത്തിന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ജലം ഫില്‍ട്ടര്‍ ചെയ്യുന്നതിനും ഒക്കെ ധാരാളം സമയം ലഭിക്കുന്നു.

പുറം വേദനയുള്ളവര്‍ നിവര്‍ന്നു കിടക്കുന്നതിനേക്കാളും ഇടതുവശം തീര്‍ന്നു കിടക്കുന്നതാണ് പുറംവേദനയ്ക്ക് ശമനം ഉണ്ടാകാന്‍ നല്ലത്. അതുപോലെ തന്നെഹൃദയത്തിന്റെ ആരോഗ്യത്തിനും ഇടതുവശം ചേര്‍ന്ന് കിടക്കുന്നതാണ് നല്ലത്. ഇടതുവശം ചേര്‍ന്ന് കിടക്കുമ്പോള്‍ രക്തചംക്രമണം സുഗമമായി നടക്കുകയും ഹൃദയത്തിന് ഉണ്ടാകുന്ന പ്രഷര്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഗര്‍ഭിണികളോട് ഡോക്ടര്‍മാര്‍ പറയുന്നതാണ് ഇടതുവശത്തേക്ക് ചരിഞ്ഞു കിടക്കാന്‍. ഇത് പുറം വേദന കുറയ്ക്കുന്നതിനും ഗര്‍ഭാശയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് നന്നായി നടക്കുന്നതിനും സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍ നെഞ്ചിരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരും ഇടതുവശത്തേക്ക് ചരിഞ്ഞു കിടന്നതാണ് നല്ലത്. ദഹനം നല്ല രീതിയില്‍ നടക്കുന്നതിനും ഇത് സഹായിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :