സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2024 (07:52 IST)
ഇതില്‍ ആദ്യത്തേത് നാരങ്ങ വെള്ളമാണ്. നാരങ്ങയില്‍ ധാരാളം ലുട്ടിന്‍, സെസാന്തിന്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മാകുലാര്‍ ഡിജനറേഷനെതിരെ പ്രവര്‍ത്തിക്കും. കണ്ണില്‍ നീര്‍വീക്കം ഉണ്ടാകുന്നത് തടയുകയും ചെയ്യും. മറ്റൊന്ന് ശുദ്ധജലമാണ്. കണ്ണിന്റെ ആരോഗ്യത്തിന് ശരീരം എപ്പോഴും ഹൈഡ്രേറ്റായിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇത് കണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താനും കണ്ണിലേക്കുള്ള രക്തയോട്ടത്തിനും സഹായിക്കും. മറ്റൊന്ന് കാരറ്റ് ജ്യൂസാണ്. ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ കണ്ണിനുണ്ടാകുന്ന തിമിരത്തെ തടയാന്‍ സഹായിക്കും. കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കും. ഇത് ഫോണില്‍ നിന്നും സൂര്യരശ്മിയില്‍ നിന്നും വരുന്ന കിരണങ്ങളില്‍ നിന്നും കണ്ണിനെ രക്ഷിക്കുന്നു.