1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. know the vitamins and benefits of broccoli

Broccoli: ബ്രൊക്കോളി നിസ്സാരക്കാരനല്ല, ഗുണങ്ങളറിയാം

സമ്പന്നമായ പോഷക ഘടന കാരണം ബ്രോക്കോളി വൈവിധ്യമാർന്ന ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

Broccoli
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രൊക്കോളി. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ എല്ലുകളുടെ ശക്തി കൂട്ടാനുള്ള വിറ്റാമിനുകൾ വരെ ഇതിൽ അടങ്ങിയിട്ടുണ്ട്. സമ്പന്നമായ പോഷക ഘടന കാരണം ബ്രോക്കോളി വൈവിധ്യമാർന്ന ആരോഗ്യ ഗുണങ്ങൾ നൽകുന്നു. സി, കെ, എ തുടങ്ങിയ വിറ്റാമിനുകളും പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. 
 
ബ്രോക്കോളി നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും നല്ല ഉറവിടമാണ്, ഇത് ഹൃദയാരോഗ്യത്തിനും മെച്ചപ്പെട്ട ദഹനത്തിനും കാൻസർ പ്രതിരോധത്തിനും കാരണമാകുന്നു. ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും അതിന്റെ ഗുണങ്ങളും അറിയാം. 
 
* ബ്രോക്കോളിയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ തിളക്കമുള്ളതായി നിലനിർത്താനും ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാനും സഹായിക്കുന്നു.
 
* പ്രതിരോധ ശേഷിയും, കാഴ്ച്ച ശക്തിയും വർധിപ്പിക്കാനും, മൃദുലമായ ചർമ്മം ലഭിക്കാനും ബ്രൊക്കോളി നല്ലതാണ്.
 
* വിറ്റാമിൻ എയുടെയും വിറ്റാമിൻ കെയുടെയും കലവറയാണ് ബ്രോക്കോളി. 
 
* രക്തം കട്ടപിടിക്കുന്നതിനെ തടയാനും, ശക്തവും ആരോഗ്യവുമുള്ള എല്ലുകൾക്കും ബ്രൊക്കോളി കഴിക്കാം.
 
* തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്.
 
* തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മാനസികാവസ്ഥയെ സന്തുലിതപ്പെടുത്തുന്നതിനും ബ്രൊക്കോളി നല്ലതാണ്.
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?