രേണുക വേണു|
Last Modified വ്യാഴം, 29 ഓഗസ്റ്റ് 2024 (11:47 IST)
വില കൂടുതല്‍ ആണെങ്കിലും ഏറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പും ധാതുക്കളും പോഷകങ്ങളും അടങ്ങിയ ബ്രോക്കോളി എല്ലാ ദിവസവും കഴിക്കാന്‍ പറ്റുമെങ്കില്‍ അത്രയും നല്ലതാണ്. എന്നാല്‍ നമ്മളില്‍ അധികപേരും ബ്രോക്കോളിയുടെ കാര്യത്തില്‍ അത്ര പരിചയസമ്പന്നരല്ല എന്നതാണ് വാസ്തവം.
പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, ധാരാളം നാരുകള്‍, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള ബ്രോക്കോളി കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ വരെ തടയാമെന്ന് പഠനം പറയുന്നു. കൂടാതെ കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഇത് കേമനാണ്.
100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി. ഇത് പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ബ്രോക്കോളിയെ പോലെ തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റ് രണ്ട് പച്ചക്കറികളാണ് ക്യാബേജും കോളീഫ്‌ളവറും.
അലര്‍ജി പ്രശ്‌നമുള്ളവര്‍ ദിവസവും ബ്രോക്കോളി കഴിക്കുക. ജലദോഷം, ചുമ, തുമ്മല്‍ എന്നിവ അകറ്റാന്‍ വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളിയില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.