കിഡ്‌നി സ്‌റ്റോണിന് പരിഹാരം ചെറൂളയിലുണ്ട്!

കിഡ്‌നി സ്‌റ്റോണിന് പരിഹാരം ചെറൂളയിലുണ്ട്!

Rijisha M.| Last Modified ചൊവ്വ, 11 ഡിസം‌ബര്‍ 2018 (13:31 IST)
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു പൂവാണ് എന്ന ബലിപ്പൂവ്. ചിലയിടങ്ങളിൽ ഇതിനെ കുറ്റിച്ചെടി എന്നും പറയുന്നു. എന്നാൽ അധികം ആർക്കും ഇതിന്റെ പേര് അറിയില്ല എന്നതാണ് വാസ്‌തവം. അതുപോലെ ഇതിന്റെ നല്ല വശങ്ങളും അറിയാത്തവരാണ് കൂടുതൽപ്പേരും.

ദശപൂഷ്പങ്ങളിലൊന്നാണ് ചെറൂള. ചെറൂള മുടിയില്‍ ചൂടിയാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. മൂത്രാശയരോഗങ്ങള്‍ ശമിപ്പിക്കുവാനും ചെറൂള കഷായം നല്ലതാണെന്നാണ് പറയപ്പെടുന്നത്. യമദേവനാണ് ചെറൂളയുടെ ദേവൻ. എന്നാൽ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും ചെറൂള കേമനാണ്.

വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, രക്തസ്രാവം എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറൂള. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെറൂള.

കിഡ്‌നി സ്റ്റോണ്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് കിഡ്‌നി സ്റ്റോണ്‍ വേദന അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ചെറൂള സഹായിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :