1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Just drink water to lose weight

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

അതായത് ഐസ് വാട്ടര്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും എന്നു പറയാം.

Water, Drinking Water, Water Drinking While Eating, Health News, Webdunia Malayalam
തടി കുറയ്ക്കാന്‍ വേണ്ടി പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. ഓരോരുത്തരും ഓരോ പരീക്ഷണങ്ങളും മാർഗങ്ങളും നോക്കുന്നവരാണ്. ശരിക്കും ഓരോ വ്യക്തിക്കും തടി കൂടാൻ ഓരോരോ കാരണങ്ങൾ ഉണ്ടാകും. അത് തിരിച്ചറിഞ്ഞ് വേണം തടി കുറയ്ക്കാൻ നോക്കാൻ.അമിത ഭക്ഷണം, പാരമ്പര്യം, സ്‌ട്രെസ്, ചില മരുന്നുകള്‍, വ്യായാമക്കുറവ് തുടങ്ങിയ പല കാരണങ്ങളും തടി കൂടാനുണ്ട്. ഇത്തരം കാരണങ്ങള്‍ കണ്ടെത്തിയാണ് തടി കുറയ്ക്കാന്‍ ശ്രമിയ്‌ക്കേണ്ടത്. ഇതില്‍ ഒന്നാണ് തണുത്ത വെള്ളം കുടിയ്ക്കുന്നത്. അതായത് ഐസ് വാട്ടര്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും എന്നു പറയാം. 
 
വിശപ്പ് കൂടുതലാകുമ്പോൾ അമിതഭക്ഷണം കഴിക്കാനിടയാകുന്നു. ഇത് ഭാരവർദ്ധനയ്ക്ക് കാരണമാകാം. ആഹാരം കഴിക്കുന്നതിന് മുമ്പ് തണുത്ത വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിത ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. വെള്ളം കുടിക്കുന്നത് വയര്‍ നിറയാന്‍ കാരണമാകുന്നു. ഇതിലൂടെ വിശപ്പു കുറയുകയും ചെയ്യുന്നു.
 
ടോക്സിനുകൾ ശരീരത്തിൽ കൂടുതലായി കൂട്ടമായാൽ ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും കൊഴുപ്പ് സംഭരിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തണുത്ത വെള്ളം ശരീരത്തിന്റെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ടോക്സിനുകൾ വിയർപ്പിലൂടെയും മൂത്രത്തിലൂടെയും നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നു.  
 
ഭക്ഷണത്തിൽ നിന്ന് പോഷകാഹാരം ശരിയായി ആഗിരണം ചെയ്യാനും ഫാറ്റ് കത്തിക്കാനും ദഹനം നല്ല രീതിയിൽ നടക്കണം.തണുത്ത വെള്ളം ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ഭക്ഷണം ശരിയായി ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ ഊർജ്ജ നില നിലനിർത്തുകയും അനാവശ്യ കൊഴുപ്പ് സംഭരിക്കുന്നത് തടയുകയും ചെയ്യുന്നു. ദഹനം ശരിയായി നടക്കുമ്പോൾ, ഭക്ഷണം വേഗത്തിൽ ഊർജ്ജമായി മാറുന്നു. ഇത് ഉപാപചയ വേഗത വർദ്ധിപ്പിക്കുകയും കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദഹനപ്രക്രിയ മന്ദഗതിയിലാകുമ്പോൾ, ശരീരം കൊഴുപ്പ് സംഭരിക്കാൻ തുടങ്ങുന്നു.
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം