സജിത്ത്|
Last Updated:
ചൊവ്വ, 24 ജനുവരി 2017 (15:31 IST)
മണിക്കൂറുകള്‍ നീളുന്ന ജോലികളും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന തരത്തിലുള്ള ടാര്‍ഗറ്റുകളും ഏതൊരാളേയും ബോറടിപ്പിക്കും. കുറച്ചു കാലം തുമ്പി കല്ലെടുത്തെന്നിരിക്കും. പക്ഷേ, തുടര്‍ച്ചയായി കല്ലെടുക്കാന്‍ പറഞ്ഞാല്‍ ഏതു തുമ്പിയ്ക്കും മടുക്കും. കംപ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കാണ് കൂടുതലായും ഈ ബോറടി അനുഭവപ്പെടുക. ഇത്തരത്തില്‍ കണ്ണും മനസും ക്ഷീണിക്കുമ്പോള്‍ കംപ്യൂട്ടര്‍ വഴിയും അല്ലാതേയും തന്നെ അല്പം റിലാക്‌സ് ലഭിക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
ടാര്‍ഗറ്റ് പ്രഷര്‍ ഉള്ള ജോലി ചെയ്യുന്ന ഒരാള്‍ക്ക് തുടര്‍ച്ചയായി ശാരീരികമായും മാനസികമായും എനര്‍ജി കിട്ടേണ്ടത് ആവശ്യമാണ്. വേണ്ടതു പോലെയുള്ള റിലാക്‌സ് ഇല്ലാതെ ചെയ്യാതെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ നെഗറ്റീവ് മൈന്‍ഡ്‌സെറ്റിലേക്കു മാറും. ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ തീര്‍ച്ചയായും കൃത്യമായി വ്യായാമം ചെയ്യണം. പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുന്നതില്‍ വ്യായാമത്തിനു പ്രധാന പങ്കുണ്ട്.
യോഗ ഫലപ്രദമാണ്. മനസിനെ റിലാക്‌സ്ഡാക്കാന്‍ ധ്യാനം സഹായിക്കും. ഭക്ഷണം, ഉറക്കം എന്നിവയിലും കൃത്യമായ ചിട്ട വേണം.
അതുപോലെ വളരെ ടെന്‍ഷന്‍ അനുഭവിക്കുന്ന വേളയില്‍ ഒരു ചായയോ കാപ്പിയോ കുടിക്കുന്നതും വളരെ നല്ലതാണ്. ജോലിസമയത്തെ ഇടവേളകളില്‍ ഇത്തരത്തില്‍ ചെയ്യുന്നത് ഉദാസീനമായ ഓഫീസ് ജീവിതത്തെ മാറ്റിമറക്കുമെന്നാണ് ചില മനശാത്രജ്ഞര്‍ പറയുന്നത്. ഒഴിവുള്ള സമയങ്ങളില്‍ കൂട്ടുകാരോടോ മറ്റോ ചാറ്റ് ചെയ്യുന്നതും ജോലിസംബന്ധമായ ടെന്‍ഷന്‍ കൂറയ്ക്കുന്നതിനു സഹായകമാണ്. കൂടാതെ പല ആളുകളുമായും ഇടപെടുന്നതിനും അവരുടെ കാര്യങ്ങള്‍ നിരീക്ഷിക്കാനും ഇടവേളകള്‍ സഹായകമാണ്.