ഈ കാര്യങ്ങളെല്ലാം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഉറപ്പിച്ചോളൂ... ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും !

പുകവലി നിര്‍ത്താന്‍ ചില കുറുക്കുവഴികള്‍

smocking, health, cigarette, death പുകവലി, ആരോഗ്യം, പുകവലി നിര്‍ത്താന്‍, സിഗരറ്റ്, മരണം
സജിത്ത്| Last Modified ബുധന്‍, 18 ജനുവരി 2017 (14:08 IST)
പുകവലി ഒരു ദുശ്ശീലമാണ്. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളാണ് പുകവലി മുലമുള്ള രോഗങ്ങള്‍ വഴി മരണമടയുന്നത്. പുകവലിയ്ക്കുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും അതുവഴി പതിയെ മരണം സംഭവിക്കുകയും ചെയ്യും. പുകവലിക്കാര്‍ക്ക് വലിക്കാത്തവരെക്കാള്‍ ശ്വാസകോശ ക്യാന്‍സറിനുള്ള സാധ്യത പത്തിരട്ടിയാണെന്നാണ് പഠങ്ങള്‍ പറയുന്നത്. ഈ ദുശ്ശീലം നിര്‍ത്താന്‍ എന്താണ് മാര്‍ഗമെന്ന് നോക്കാം.

smocking, health, cigarette, death പുകവലി, ആരോഗ്യം, പുകവലി നിര്‍ത്താന്‍, സിഗരറ്റ്, മരണം
* പുകവലി നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തീരുമാനിക്കുക
* ഓരോ ദിവസവും വലിക്കുന്ന സിഗരറ്റിന്റെ എണ്ണം കുറച്ച് കൊണ്ടുവരണം.
* മുമ്പ് പുകവലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിതന്നിരുന്ന കൂട്ടുകാരേയും സ്ഥലങ്ങളെയും സാഹചര്യങ്ങളേയും
പരമാവധി ഒഴിവാക്കുക.
* പുകയുടേയോ പുകയിലയുടേയോ മണം തങ്ങി നില്‍ക്കുന്ന സ്ഥലങ്ങള്‍, വാഹനം, വസ്ത്രങ്ങള്‍ ഇവയില്‍




നിന്നെല്ലാം
അകലം പാലിക്കാന്‍ ശ്രമിക്കണം.
* പുകവലി നിര്‍ത്തിയ വ്യക്തികളുമായോ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം തരാന്‍ പറ്റിയ



ആളുകളുമായോ നമ്മുടെ തീരുമാനം അറിയിച്ച് അവരില്‍ നിന്നും നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
* സിഗരറ്റ് വലിക്കണമെന്ന തോന്നലുണ്ടാകുമ്പോള്‍ പഞ്ചസാരയടങ്ങാത്ത ച്യുയിങ്ങ്ഗം, ലോലി പോപ്പ്,


ഇരട്ടിമധുരംഎന്നിങ്ങനെയുള്ളവ കഴിക്കുക.
* മനസിന് സുഖം ലഭിക്കുന്ന തരത്തിലുള്ള സംഗീതം കേള്‍ക്കുന്നത് പുകവലിക്കാനുള്ള തോന്നല്‍ തടയാന്‍

സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
* പുകവലി നിര്‍ത്താനുദ്ദേശിച്ച ദിവസമടുക്കുമ്പോള്‍ പുകവലിയെ ഓര്‍മ്മിപ്പിക്കുന്ന സാധനങ്ങളായ എല്ലാ

വസ്തുക്കളും ഉപേക്ഷിക്കുക.
* ജോലിയുടെ ഇടവേളകളില്‍ സിഗരറ്റ് വലി ഒഴിവാക്കുന്നതിനായി ആ സമയത്ത് കംപ്യൂട്ടര്‍ ഗെയിം കളിക്കുകയോ
ഫോണ്‍ വിളിക്കുകയോ ഒരു കഷ്ണം പഴം കഴിക്കുകയോ അല്ലെങ്കില്‍ ഉലാത്തുകയോ ചെയ്യുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :