നിഹാരിക കെ എസ്|
Last Modified ഞായര്‍, 24 നവംബര്‍ 2024 (10:50 IST)
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ മുന്നിൽ നിൽക്കുന്നവയാണ് ഇഞ്ചിയും വെളുത്തുള്ളിയും. ദഹനത്തെ സഹായിക്കുന്നതിലും ഇതിന് നല്ലൊരു പങ്കാണുള്ളത്. ഇഞ്ചിയും വെളുത്തുള്ളിയും സ്വാഭാവിക വേദനാസംഹാരിയായി നാം പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോഴുള്ള ഗുണം അറിയാമോ?
ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് ഇഞ്ചി. നല്ല മണവും രുചിയുമുണ്ട് ഇഞ്ചിയ്ക്ക്. ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇഞ്ചി സഹായിക്കും.
വെളുത്തുള്ളിയിലെ അല്ലിസിൻ അതിൻ്റെ പല ആരോഗ്യ ഗുണങ്ങൾക്കും കാരണമാകുന്നു. വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിക്കുന്നത് നല്ലതാണ്. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതിൻ്റെ ഗുണങ്ങൾ ഇരട്ടിയാക്കും. ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിപ്പിച്ചാൽ ഇതിൻ്റെ ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ വർധിപ്പിക്കും.
ഇഞ്ചിയെ വളരെ എളുപ്പത്തിൽ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. കറികളിലും മറ്റും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ചേർക്കാം. ഇഞ്ചി അച്ചാർ അടിപൊളിയാണ്.