നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

നിഹാരിക കെ എസ്| Last Modified ബുധന്‍, 13 നവം‌ബര്‍ 2024 (11:14 IST)
നഖങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നെയിൽ പോളിഷ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. എന്നാൽ, നഖങ്ങള്‍ക്ക് കൂടുതൽ ഭംഗി ലഭിക്കാൻ വേണ്ടിയാണ് സ്ത്രീകൾ ഇത് യൂസ് ചെയ്യുന്നത്. പല തരത്തിലെ നെയില്‍ പോളിഷുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ പലപ്പോഴും ഈ നെയില്‍ പോളിഷുകള്‍ പലപ്പോഴും അപകടകാരിയാകാറുണ്ട്. നല്ല ക്വളിറ്റിയുള്ള വില കൂടിയ നെയിൽ പോളിഷ് ആണെങ്കിൽ പ്രശ്നമില്ല.

നെയില്‍ പോളിഷില്‍ ദോഷകരമായ പല വസ്തുക്കളുമുണ്ട്. സാധാരണയായി ഫോര്‍മാല്‍ഡിഹൈഡ്, ഡൈ ബ്യൂട്ടൈല്‍ പെസ്തലേറ്റ് അഥവാ ഡിബിപി, ടൊളുവിന്‍ എന്നിങ്ങനെയുള്ള ദോഷകരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇടുന്ന സമയത്ത് ശ്വസിച്ചാല്‍, പ്രത്യേകിച്ചും വായുസഞ്ചാരം കുറവുള്ളിടത്ത് ഇരുന്ന് ഇട്ടാല്‍ ആസ്തമ, ലംഗ്‌സ് പ്രശ്‌നം തുടങ്ങിയ പലതിനും സാധ്യതയേറെയാണ്. കൂടുതല്‍ നേരം ഇത് ശ്വസിച്ചാല്‍ മനംപിരട്ടല്‍, തലവേദന, തലചുററല്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ടാക്കുന്നു.

നെയിൽ പോളിഷിന്റെ അംശം ഉള്ളിലേക്ക് ചെന്നാല്‍ അള്‍സര്‍, വയറുവേദന, വയറിന് അസ്വസ്ഥത തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നു. തലച്ചോറിനെ വരെ ഇത് ബാധിയ്ക്കാം. ഫോര്‍മാല്‍ഡിഹൈഡ് തലച്ചോറിനെ വരെ ബാധിയ്ക്കുന്ന ഒന്നാണ്. അപസ്മാരം പോലുളള പ്രശ്‌നങ്ങള്‍ ഉണ്ടാകാം, ലിവര്‍, കിഡ്‌നി പ്രശ്‌നങ്ങളുണ്ടാകും. വല്ലപ്പോഴും ആണെങ്കിൽ പ്രശ്നമില്ല. നെയിൽ പോളിഷ് സ്ഥിരം വയറിനകത്ത് എത്തിയാലാണ് ഈ പ്രശ്നങ്ങൾ.

അസെറ്റോള്‍ എന്ന ഒരു ഘടകം ഇതിലുണ്ട്. ഇത് നെയില്‍പോളിഷ് റിമൂവറിലും ഉണ്ട്. ഇത് നഖം വല്ലാതെ വരണ്ടതാക്കും. നഖത്തിന്റെ ആരോഗ്യം കേടാക്കാം. ഇത് ചര്‍മത്തിലൂടെ ശരീരത്തില്‍ എത്തിയാലും ദോഷമാണ്. നഖത്തിന്റെ നിറം കളയാനും ഇത് കാരണമാകും. ചില നെയില്‍ പോളിഷുകളില്‍ ത്രീ ഫ്രീ അല്ലെങ്കില്‍ ടു ഫ്രീ എന്ന് എഴുതി വച്ചുകാണും. ഇത്തരത്തിലുള്ളത് നോക്കി വാങ്ങുക. ഇതില്‍ ടോളുവിന്‍ കാണില്ല. ഇത് ഏറെ അപകടകാരിയാണ്. ഫോര്‍മാര്‍ഡിഹൈഡ് കാണില്ല. ഡിബിപിയും കാണില്ല. 5 ഫ്രീ ഉണ്ട്, ഇതുപോലെ സെവന്‍ ഫ്രീ, 10 ഫ്രീ എല്ലാം വാങ്ങാന്‍ ലഭിയ്ക്കും. ഇത്തരം നെയില്‍ പോളിഷുകള്‍ വാങ്ങി ഉപയോഗിയ്ക്കുക.

തൈറോയ്ഡ് പ്രശ്‌നങ്ങളും ഗൈനക്കോളജിക്കല്‍ പ്രശ്‌നങ്ങളും ഇത് പലപ്പോഴുമുണ്ടാക്കാം. ഏറെക്കാലം ഇവ അടുപ്പിച്ച് ഉപയോഗിയ്ക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണമാകാം. പരമാവധി കുട്ടികൾക്ക് നെയിൽ പോളിഷ് കൊടുക്കരുത്. ഇതിട്ട് നഖം കടിക്കാൻ ഒരിക്കലും അനുവദിക്കരുത്. ഭക്ഷണം കഴിക്കുന്ന കൈയ്യില്‍ ഇത് ഇടരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :