രേണുക വേണു|
Last Modified ബുധന്‍, 15 നവംബര്‍ 2023 (11:44 IST)
പല അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. തോന്നിയ പോലെ കഴിക്കാനുള്ളതല്ല മരുന്നുകള്‍. കൃത്യമായ ടൈം ടേബിള്‍ സഹിതമായിരിക്കണം മരുന്ന് കഴിക്കേണ്ടത്. തിരക്കിനിടയില്‍ മരുന്ന് കഴിക്കുമ്പോള്‍ നാം വിട്ടുപോകുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.
ഭക്ഷണത്തിനു മുന്‍പും ശേഷവും കഴിക്കുന്ന മരുന്നുകള്‍ തമ്മില്‍ ചുരുങ്ങിയത് അരമണിക്കൂര്‍ എങ്കിലും ഇടവേള വേണം.
ഭക്ഷണത്തിനു മുന്‍പുള്ള മരുന്ന് കഴിച്ച് ഉടനെ തന്നെ ഭക്ഷണം കഴിക്കരുത്. ഭക്ഷണശേഷമുള്ള മരുന്നിന്റെ കാര്യത്തിലും അങ്ങനെ തന്നെ.
ചില ഭക്ഷണങ്ങളും മരുന്നില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളും ചേര്‍ന്നു പോകില്ല. അതുകൊണ്ട് ഭക്ഷണവും മരുന്നും ഇടവേളകളില്ലാതെ കഴിക്കുന്നത് നല്ലതല്ല.
ഗുളിക കഴിക്കുമ്പോള്‍ ഒരു ഗ്ലാസില്‍ നിറയെ വെള്ളം എടുക്കാന്‍ ശ്രദ്ധിക്കണം. വളരെ കുറച്ച് അളവില്‍ മാത്രം വെള്ളമെടുത്ത് ഗുളിക കഴിക്കുന്ന ശീലം നന്നല്ല.
തിളപ്പിച്ചാറ്റിയ വെള്ളമായിരിക്കണം ഗുളിക കഴിക്കാന്‍ എടുക്കേണ്ടത്
ഓരോ ഗുളിക വീതം ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്. മൂന്നോ നാലോ ഗുളികകള്‍ ഒന്നിച്ച് വായിലേക്കിട്ട് വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുക
ഏതെങ്കിലും മരുന്ന് കഴിച്ചതിനു ശേഷം ത്വക്കില്‍ അസ്വസ്ഥതയോ ശാരീരികമായ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍ പിന്നീട് വൈദ്യസഹായം തേടിയ ശേഷം മാത്രം ഈ മരുന്ന് കഴിക്കുക.