നിഹാരിക കെ എസ്|
Last Modified വ്യാഴം, 14 നവംബര്‍ 2024 (16:02 IST)
അമ്മായിയമ്മയുമായി ഒത്തുപോകുന്നത് നവവധുക്കൾക്ക് പലപ്പോഴും വെല്ലുവിളിയാകാം. അമ്മായിയമ്മയെ മനസിലാക്കാൻ ശ്രമിക്കുകയും അവരുമായി നല്ലൊരു അടുപ്പം പുലർത്താൻ ശ്രമിക്കുകയും ചെയ്‌താൽ അത്രമേൽ മനോഹരമായ മറ്റൊരു ബന്ധമില്ല എന്ന് തന്നെ പറയേണ്ടി വരും. അമ്മായിയമ്മയുമായി നല്ല ബന്ധം വളർത്തിയെടുക്കാൻ ചില ട്രിക്‌സ് ഒക്കെയുണ്ട്.
അമ്മായിഅമ്മ പോര് എന്നത് വളരെ പഴക്കം ചെന്ന ഒരു വാക്കാണ്. പല വീടുകളിലും കെട്ടിക്കയറി വരുന്ന പുതിയ മരുമകൾക്ക് ഈ വാക്ക് തന്നെ ഉൾഭയം ഉണ്ടാക്കുന്നുണ്ടാകാം. അതിർവരമ്പുകൾ ലംഘിക്കുന്ന പെരുമാറ്റം അവരിൽ നിന്നും ഉണ്ടായേക്കാം. വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തുക എന്നതാണ് ഇവരുടെ ആദ്യ പടി. അതിനാൽ അമ്മായിഅമ്മയോട് പലതിനും നോ പറയേണ്ടി വരുന്നിടത്താണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്.
പങ്കാളിയെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചൂസ് ചെയ്യാം. എന്നാൽ അവരുടെ മാതാപിതാക്കളെ നമുക്ക് ചൂസ് ചെയ്യാൻ കഴിയില്ല. പരസ്പരം ബഹുമാനം നൽകുക എന്നതാണ് ആദ്യത്തെ ശ്രമം. അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുക. മരുമകളാൽ ബഹുമാനിക്കപ്പെടുന്നുണ്ടെന്ന് തിരിച്ചറിയുമ്പോൾ അവരുടെ ഉള്ളിൽ അത് സന്തോഷമുണ്ടാക്കും.
* തർക്കമുണ്ടായാൽ, നിങ്ങളുടെ പങ്കാളിയുമായി സംസാരിച്ച് വേണ്ടത് ചെയ്യുക.
* അമ്മായിയമ്മയുടെ നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുക.
* ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അവരെയും കൂടെ കൂട്ടുക.
* പൂക്കൾ, പച്ചക്കറി ഗാർഡൻ ഒരുമിച്ച് കെട്ടിപ്പെടുത്തുക.
* അധികാരം സ്ഥാപിക്കാതിരിക്കുക.
* അവരുടെ ആധിപത്യം ഉള്ള ഇടങ്ങളിൽ കൈകടത്താതിരിക്കുക.
* പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞ് പരിഹരിക്കുക.
* വീട്ടിലെ പണികൾ ഒരുമിച്ചെടുക്കുക.
* അവർക്കിഷ്ടമുള്ളത് ഗിഫ്റ്റ് ചെയ്യുക.
* ഫാമിലി ആയിട്ട് ഇടയ്ക്ക് പുറത്തുപോവുക.