അനുബന്ധ വാര്‍ത്തകള്‍
- മഞ്ഞപ്പിത്തം വ്യാപിക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
- പ്രായം കൂടുതല്‍ തോന്നിക്കുന്നോ, ചെറുപ്പം നിലനിര്‍ത്തുന്ന ഏഴുഭക്ഷണങ്ങള്‍ ഇവയാണ്
- World Water Day 2024: ഗ്രാമങ്ങളില്‍ പോലും ജലം കിട്ടാക്കനിയാകുന്നു, കിണറുകളിലെ വെള്ളം ശുദ്ധമാണോ
- കണ്ണിന്റെ ആരോഗ്യത്തിനും ഭാരം കുറയ്ക്കാനും ദിവസവും പിസ്ത കഴിക്കാം
- Actress Shobana: പ്രായം 54, ഇപ്പോഴും അവിവാഹിത; ഒറ്റയ്ക്കുള്ള ജീവിതം മടുത്തപ്പോള്‍ മകളെ ദത്തെടുത്തു; മലയാളത്തിന്റെ പ്രിയതാരത്തിന്റെ ജീവിതം
സന്തോഷത്തോടെയിരിക്കാന്‍ ഈ ഏഴുമാര്‍ഗങ്ങള്‍ സഹായിക്കും
ഒരു ചിലവും ഇല്ലാതെ ലഭിക്കുന്ന ഒന്നാണ് ചിരി. ചിരിക്ക് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. നിങ്ങള്‍ വെറുതെ ചിരിച്ചാല്‍ പോലും നിങ്ങള്‍ ഹാപ്പിയാകും. ഇതാണ് ചിരിയുടെ രഹസ്യം. ചിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലും മനസിലുമുണ്ടാകുന്നമാറ്റത്തെ നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. അതിനാല്‍ ചിരിക്കാന്‍ തോന്നുന്നില്ലെങ്കിലും വെറുതെ മുഖത്ത് ചിരി വരുത്തു. ദിവസവും വ്യായാമം ചെയ്യുന്നവര്‍ ദിവസം മുഴുവനും ഉന്മേഷമുള്ളവരും സന്തോഷമുള്ളവരുമായിരിക്കും. ഇത് നിങ്ങളുടെ ഹാപ്പി ഹോര്‍മോണ്‍ ഉല്‍പാദനത്തെ വര്‍ധിപ്പിക്കും.
കൂടാതെ നിങ്ങള്‍ ഉറക്കത്തിന് വലിയ പ്രാധാന്യം നല്‍കണം. ഉറക്കമില്ലായ്മ സന്തോഷമില്ലായ്മയ്ക്കും കാരണമാകും. കുട്ടികള്‍ ഉറങ്ങുമ്പോലെ ഉറങ്ങണമെന്നാണ് പറയാറ്. മറ്റൊന്ന് അമിതമായ ഡിജിറ്റല്‍ ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത് നിങ്ങള്‍ക്ക് സന്തോഷവും കൊണ്ടുവരും. കൂടാതെ സെല്‍ഫ് ലൗ വളര്‍ത്തിയെടുക്കുക. ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനും ഇഷ്ട സ്ഥലങ്ങളില്‍ യാത്ര നടത്താനും സമയം കണ്ടെത്തണം.