അനുബന്ധ വാര്‍ത്തകള്‍
- Royal Challengers Bengaluru vs Chennai Super Kings: ക്യാപ്റ്റനല്ലാത്ത ധോണിയും കോലിയും നേര്‍ക്കുനേര്‍; ഉദ്ഘാടന മത്സരം തീപാറും, സാധ്യത ഇലവന്
- IPL 2024: 'മനിതര്‍ ഉണര്‍ന്നു കൊള്ള, ഇനി ഐപിഎല്‍ യുഗം'; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിനു ഇന്നു തുടക്കം
- കണ്ണിന്റെ ആരോഗ്യത്തിനും ഭാരം കുറയ്ക്കാനും ദിവസവും പിസ്ത കഴിക്കാം
- പെണ്‍കുട്ടികള്‍ക്കാണ് കൂടുതലും മൈഗ്രേന് വരുന്നത്, കാരണം ഇതാണ്
- എറണാകുളത്ത് മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍തൃപിതാവ് തൂങ്ങിമരിച്ചു
World Water Day 2024: ഗ്രാമങ്ങളില്‍ പോലും ജലം കിട്ടാക്കനിയാകുന്നു, കിണറുകളിലെ വെള്ളം ശുദ്ധമാണോ
കൂടിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ അത് മാത്രം മതി ആരോഗ്യം മോഷമാകാന്‍. അതിനാല്‍ വെള്ളം കുടിക്കുമ്പോള്‍ അത് ശുദ്ധമാണ് എന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. കിണറുകളില്‍ നിന്നെടുക്കുന്ന വെള്ളം സുരക്ഷിതമാണ് എന്നാണ് നമ്മള്‍ പൊതുവേ ധരിക്കാറുള്ളത് എന്നാല്‍ കിണറുകളിലെ വെള്ളവും മലിനമാകാന്‍ വളരെയധികം സാധ്യതയുണ്ട്.
ഗ്രാമ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തില്‍ പോലും ഈകോളി കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കിണറുകളില്‍ നിന്നും എടുക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ പോലും വലിയ ശ്രദ്ധ വേണം. വെള്ളം നല്ല ശുദ്ധമായ കോട്ടണ്‍ തുണികൊണ്ട് അരിച്ചെടുത്ത് മാത്രമേ ഉപയോഗിക്കാവൂ.
കുടിക്കാനുപയോഗിക്കുന്ന ജലം നന്നായി തിളപ്പിച്ച് ആറ്റിയ ശേഷം മണ്‍കൂജകളില്‍ ഒരു മണിക്കൂര്‍ നേരം വച്ച ശേഷം കുടിക്കുനതാണ് നല്ലത്. രോഗാണു വിമുക്തമാക്കാനായി ജലം തിളപ്പിക്കുമ്പോള്‍ അതിലെ ഓക്‌സിജന്‍ നഷ്ടപ്പെടും. ജലം മണ്‍കൂജയില്‍ ഒരു മണിക്കൂര്‍ നേരത്തോളം വക്കുന്നതിലൂടെ ഓക്‌സിജന്‍ വീണ്ടും വെള്ളത്തില്‍ നിറക്കപ്പെടും.