രേണുക വേണു|
Last Modified ശനി, 22 ജൂലൈ 2023 (11:54 IST)
ചായയും കാപ്പിയും ഇഷ്ടമില്ലാത്തവരായി നമ്മളില്‍ ആരും ഉണ്ടാകില്ല. ദിവസത്തില്‍ മൂന്നും നാലും ചായ കുടിക്കുന്ന ആളുകള്‍ വരെ നമുക്കിടയില്‍ ഉണ്ട്. അധികമായാല്‍ അമൃതും വിഷം എന്നു പറയുന്നതു പോലെ ചായ അമിതമായാല്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. രാവിലെയും വൈകിട്ടും ഒരു ചായ കുടിക്കുന്നത് തന്നെ ധാരാളമാണ്. അതില്‍ കൂടുതല്‍ ചായ/കാപ്പി കുടി ഒഴിവാക്കാം.
ചായ ഉണ്ടാക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ചില മണ്ടത്തരങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ചായയില്‍ പഞ്ചസാര ചേര്‍ക്കുന്ന രീതി. വെള്ളം തിളപ്പിക്കാന്‍ വയ്ക്കുമ്പോള്‍ തന്നെ പഞ്ചസാരയും ചേര്‍ക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. എന്നാല്‍ അത് തെറ്റായ രീതിയാണ്. ചായ തിളപ്പിച്ചതിനു ശേഷം പഞ്ചസാരയിട്ട് ഇളക്കുന്നതാണ് ഏറ്റവും നല്ല രീതി. വെള്ളത്തിലേക്ക് പഞ്ചസാരയിട്ട് അത് തിളപ്പിക്കണമെന്നില്ല.
ചായില തിളപ്പിക്കുന്നതാണ് മറ്റൊരു മണ്ടത്തരം. തിളക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടിയോ കാപ്പിപ്പൊടിയോ ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. വെള്ളം തിളച്ച ഉടനെ ചായപ്പൊടി ഇടുകയും ഗ്യാസ് ഓഫാക്കുകയും വേണം. ചായപ്പൊടി അധികം തിളപ്പിക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്താല്‍ ചായയുടെ തനതായ രുചി മാറുകയും