രേണുക വേണു|
Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (15:50 IST)
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍ അഥവാ ബ്രേക്ക്ഫാസ്റ്റ്. എന്നാല്‍ അശ്രദ്ധയോടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവരില്‍ നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നു. അങ്ങനെയുള്ളവര്‍ ഈ ഭക്ഷണ സാധനങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം.
വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ രാവിലെ കഴിക്കരുത്. ഫ്രഞ്ച് ഫ്രൈസ്, പിസ തുടങ്ങിയവ രാവിലെ ഒഴിവാക്കണം. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ പ്രഭാത ഭക്ഷണത്തിനു നന്നല്ല.
കാര്‍ബോഡേറ്റഡ് ഡ്രിങ്ക്‌സ് രാവിലെ കുടിച്ചാല്‍ അത് അസിഡിറ്റി പ്രശ്‌നങ്ങളിലേക്ക് നയിക്കും. രാവിലെ ചോക്ലേറ്റ് കഴിക്കുന്നതും വയറിന് നല്ലതല്ല. എണ്ണമയമുള്ള സാധനങ്ങള്‍ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചല്‍ ഉണ്ടാക്കുന്നു. രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. ആസിഡ് അംശം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ രാവിലെ കഴിച്ചാല്‍ നെഞ്ചെരിച്ചല്‍ രൂക്ഷമാകും. ശരീരത്തിനു കരുത്ത് പകരുന്നതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഭക്ഷണ സാധനങ്ങളാണ് ബ്രേക്ക്ഫാസ്റ്റിന് തിരഞ്ഞെടുക്കേണ്ടത്.