അനുബന്ധ വാര്‍ത്തകള്‍
- ആരാണ് കാളി; ദേവി സങ്കല്പത്തിന് പിന്നിലെ കഥ ഇതാണ്
- Long Covid: ലോങ് കോവിഡ് ബീജത്തിന്റെ നിലവാരത്തെ ബാധിക്കുമെന്ന് ചൈനീസ് പഠനം
- Bramayugam Release date: 'കാര്‍ന്നോരുടെ മനയ്ക്കലേക്കു ഫെബ്രുവരി 15 മുതല്‍ പ്രവേശനം'; ഭ്രമയുഗം റിലീസ് ഉറപ്പിച്ചു !
- Malaikottai Vaaliban Review: ഫ്ളാറ്റായി പോയ മാസ് രംഗങ്ങള്‍, ഉടനീളം ഇമോഷണല്‍ ഡ്രാമ; പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താതെ വാലിബന്
- നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ 4 നല്ല മലയാള സിനിമകള്‍ ഇതാ, ഇതില്‍ എത്ര എണ്ണം കണ്ടിട്ടുണ്ട് ?
എപ്പോഴും അസുഖമാണോ, രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം
ശരീരത്തിലേക്ക് കടന്നുവരുന്ന രോഗാണുക്കളെ തടയാന്‍ രോഗപ്രതിരോധശേഷി അത്യാവശ്യമാണ്. രോഗപ്രതിരോധം വളരെ കുറവാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അതിലൊന്നാണ് അമിതമായ മാനസിക സമ്മര്‍ദ്ദം. പെട്ടെന്നുള്ള സമ്മര്‍ദ്ദം നിങ്ങളുടെ പ്രതിരോധശേഷിയെ ബാധിക്കുമെന്നല്ല ഇതിനര്‍ത്ഥം. വളരെ നാളുകളായുള്ള സമ്മര്‍ദ്ദം പ്രതിരോധ ശേഷിയെ ബാധിക്കുന്നതാണ്. ലിംഫോസൈറ്റ് എന്ന വെളുത്ത രക്താണുവിന്റെ അളവിനെ കുറയ്ക്കും. ശരീരത്തിലുണ്ടാകുന്ന അണുബാധക്കെതിരെ പോരാടുന്ന രക്താണുവാണ് ഇത്.
മറ്റൊന്ന് മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം എടുക്കുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി കുറഞ്ഞതിന്റെ ലക്ഷണമാണ്. മറ്റൊന്ന് തുടര്‍ച്ചയായി അണുബാധ ഉണ്ടാകുന്നതാണ്. ഒരു വര്‍ഷം നാലോ അധികമോ അണുബാധ ഉണ്ടായാല്‍ അതിനര്‍ത്ഥം പ്രതിരോധ ശേഷി കുറവാണെന്നാണ്. ശരിയായ ഉറക്കം ലഭിച്ചിട്ടും അനുഭവപ്പെടുന്ന ക്ഷീണവും രോഗപ്രതിരോധ ശേഷി കുറഞ്ഞതിന്റെ ലക്ഷണമാണ്.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ഇവയാണ്
ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറവാണെന്ന് മനസിലായാല്‍ പ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
-സമീകൃത ആഹാരം ശീലമാക്കുക
-ദിവസവും ആവശ്യത്തിന് ഉറങ്ങുക
-പതിവായി വ്യായാമം ചെയ്യുക
-ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
-പുകവലി ഉപേക്ഷിക്കുക
-മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക
അടുത്ത ലേഖനം