അനുബന്ധ വാര്‍ത്തകള്‍
- സിനിമയിലൂടെ തനിക്ക് ലഭിച്ച പ്രതിഫലമെല്ലാം നല്‍കിയത് കുടുംബത്തിന്; ആദായ നികുതി വകുപ്പിനെ പേടിയില്ലെന്ന് ഷക്കീല
- Bramayugam: 2024 ല്‍ കാണാം ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മമ്മൂട്ടി ചിത്രം; ഭ്രമയുഗം എത്താന്‍ ഒരു മാസം കൂടി
- Shakeela: കിന്നാരത്തുമ്പിക്ക് തനിക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി നടി ഷക്കീല; പിന്നാലെ കിട്ടിയ പ്രതിഫലങ്ങള്‍ അമ്പരപ്പിക്കുന്നത്
- Turbo Update: പള്ളിപ്പെരുന്നാളിന് ടര്‍ബോ ജോസ് വക അടിപ്പെരുന്നാള്‍, പശ്ചാത്തലത്തില്‍ ലാലേട്ടന്റെ സൂപ്പര്‍ഹിറ്റ് പാട്ട്; ആരാധകര്‍ ആവേശത്തില്‍
- Tooth Paste Side Effects: പല്ല് തേയ്ക്കാന്‍ ബ്രഷ് നിറയെ പേസ്റ്റ് ! വേഗം നിര്‍ത്തിക്കോ ഈ ശീലം
എപ്പോഴും ക്ഷീണവും തളര്‍ച്ചയും തോന്നുന്നുണ്ടോ, കാരണങ്ങള്‍ ഇവയായിരിക്കാം
സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് അമിതമായ ക്ഷീണം. ആരോഗ്യ തകരാറുകളും മാറി വരുന്ന കാലാവസ്ഥയും ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകും. ജീവിത ശൈലിയും ഭക്ഷണക്രമത്തിലെ വ്യതിയാനവും മറ്റൊരു കാരണമാണ്.
ക്ഷീണം ബാധിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, കരള്‍രോഗങ്ങള്‍, ഉറക്കക്കുറവ്, മദ്യപാനം, വ്യായാമം ഇല്ലായ്മ, ഉറക്ക കുറവ്, നിര്‍ജലീകരണം, വിഷാദം, ജങ്ക് ഫുഡിന്റെ ഉപയോഗം എന്നിവയണ് ക്ഷീണത്തിനും തളര്‍ച്ചക്കും പ്രധാനമായും ഇടയാക്കുക. ശരീരത്തില്‍ ജലാംശവും ലവണാംശവും കുറയുന്നതും പോഷകരഹിത ഭക്ഷണശീലങ്ങള്‍ പതിവാകുന്നതും ക്ഷീണത്തിനും തളര്‍ച്ചയ്ക്കും വഴിവയ്ക്കും. സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. മതിയായ ചികിത്സയ്ക്കൊപ്പം ചിട്ടയായ ജീവിത ശൈലിയും ഉണ്ടാക്കിയെടുത്താല്‍ അമിതമായ ക്ഷീണം തളര്‍ച്ച എന്നിവയില്‍ നിന്നും രക്ഷനേടാന്‍ കഴിയും.