Shakeela: കിന്നാരത്തുമ്പിക്ക് തനിക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി നടി ഷക്കീല; പിന്നാലെ കിട്ടിയ പ്രതിഫലങ്ങള്‍ അമ്പരപ്പിക്കുന്നത്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 13 ജനുവരി 2024 (18:49 IST)
കിന്നാരത്തുമ്പിക്ക് തനിക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി നടി ഷക്കീല.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സദാചാരം എന്ന മിഥ്യ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഷക്കീല ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സിനിമയ്ക്ക് 25000 രൂപയാണ് അഞ്ചുദിവസത്തേക്ക് നിര്‍മ്മാതാവ് തന്നതെന്ന് ഷക്കീല പറഞ്ഞു. എന്നാല്‍ കിന്നാരത്തുമ്പികള്‍ ഹിറ്റായതോടെ അടുത്ത ചിത്രമായ കാതരയ്ക്ക് ദിവസം പതിനായിരം രൂപ കിട്ടി. ആ ചിത്രത്തിന് പത്ത് ദിവസമായിരുന്നു ഷൂട്ടിംഗ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ സിനിമ വന്നപ്പോള്‍ സിനിമയിലെ പ്രവര്‍ത്തകരോട് ഒരു ലക്ഷം രൂപ ചോദിച്ചു. എന്നാല്‍ താന്‍ ഒരു ചിത്രം മുഴുവനായി ചെയ്യുന്നതിനാണ് ഒരു ലക്ഷം രൂപ ചോദിച്ചത്. എന്നാല്‍ അവര്‍ കരുതിയത് ഓരോ ദിവസത്തിനും ഒരു ലക്ഷം രൂപ എന്നായിരുന്നു. മൂന്ന് ദിവസമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഓരോ ദിവസവും ഓരോ ലക്ഷം രൂപ കിട്ടി.

ALSO READ:
Swasika: എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍: സ്വാസിക
കൂടാതെ നാലാം ദിവസം ചെന്നൈയിലേക്ക് വിമാന ടിക്കറ്റും എടുത്തു തന്നു. ഷൂട്ടിംഗ് കഴിഞ്ഞ ശേഷം രണ്ട് ലക്ഷം രൂപ കൂടുതല്‍ തരുകയും ചെയ്തു- ഷക്കീല പറഞ്ഞു. സിനിമയിലൂടെ തനിക്ക് ലഭിച്ച പ്രതിഫലമെല്ലാം കുടുംബത്തിന് നല്‍കിയെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ ആദായ നികുതി വകുപ്പിനെ പേടിയില്ലെന്നും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :