സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 11 നവംബര്‍ 2023 (16:31 IST)
ആരോഗ്യകരമായ ചര്‍മത്തിന് ചില ഭക്ഷണങ്ങല്‍ ഒഴിവാക്കേണ്ടതുണ്ട്. ചര്‍മത്തിന് ഏറ്റവും കൂടുതല്‍ കേടുണ്ടാക്കുന്നത് ഷുഗര്‍ കൂടിയ ഭക്ഷണങ്ങളാണ്. മധുര പാനിയങ്ങല്‍, കേക്ക് തുടങ്ങിയവയാണിവ. ഇത് ഇന്‍സുലിന്റെ അളവ് വേഗത്തില്‍ കൂട്ടുകയും പലതരം ചര്‍മപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. മറ്റൊന്ന് പാലുല്‍പ്പന്നങ്ങളാണ്. ഇവ രുചികരമെങ്കില്‍ നിരവധി ഹോര്‍മോണുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇത് ശരീരത്തിന്റെ ഹോര്‍മോണ്‍ ബാലന്‍സിനെ ബാധിക്കുന്നു. മില്‍ക്ക് ഷേക്കും ചീസുമൊക്കെ ഇതിന് കാരണമാകും. കൂടാതെ ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍, മദ്യം, കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്‌കരിച്ച മാംസം, സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റ് എന്നിവയും ചര്‍മരോഗങ്ങള്‍ക്ക് കാരണമാകും.