അനുബന്ധ വാര്‍ത്തകള്‍
- നഖം കടിക്കുന്ന ശീലമുണ്ടോ, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
- വ്യവസായിയും സിനിമ നിര്‍മാതാവുമായ പി വി ഗംഗാധരന് അന്തരിച്ചു
- ഉരുളകിഴങ്ങ് മുളച്ചതാണോ? എങ്കിൽ കഴിക്കരുത്, പതിയിരിക്കുന്നത് അപകടം
- ഹീമോഗ്ലോബിന്‍ കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
- മഞ്ഞുകാലത്തെ പേടിക്കണ്ട, സൗന്ദര്യ സംരക്ഷണത്തിന് വൈറ്റമിന്‍ ഇ ഡയറ്റ് പിന്തുടരാം
വയര്‍ കുറയ്ക്കാന്‍ ഒരുപാടൊന്നും ചെയ്യെണ്ട, ഈയൊരു ഡ്രിങ്ക് കുടിച്ചാല്‍ മതി
വയര്‍ പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കുന്ന വളരെ ലളിതമായ ഒരു ചേരുവയെക്കുറിച്ചറിഞ്ഞോളൂ. എള്ള്, തേന്‍, വെള്ളം, ചെറുനാരങ്ങാനീര് എന്നിവയാണ് ഇതിനു പ്രധാനമായും വേണ്ടത്. ചെറുനാരങ്ങ നമ്മുടെ വയറ്റിലെ കൊഴുപ്പിനെ എളുപ്പത്തില്‍ കത്തിച്ചു കളയുന്ന ഒന്നാണ്. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ തത്വത്തില്‍ അംഗീകരിയ്ക്കപ്പെട്ടതുമാണ്‍. അത് പോലെ തന്നെയാണ് എള്ള്. ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് എള്ള്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ തേനും തടി പെട്ടെന്ന് കുറയ്ക്കാന്‍ ഉത്തമമാണ്.
ഇനി ചേരുവയെക്കുറിച്ചറിഞ്ഞോളൂ
ഒന്നര ഗ്ലാസ് വെള്ളം, 1 ടീസ്പൂണ്‍ തേന്‍, ചെറുനാരങ്ങാനീര് 1 ടീസ്പൂണ്‍, 1 ടീസ്പൂണ്‍ എള്ള് എന്നിവയാണ് ഇതിനു വേണ്ടത്. എള്ള് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇതിലേയ്ക്ക് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. അല്ലെങ്കില്‍ ഇത് മിക്സിയില്‍ അടിയ്ക്കാം. ഈ മിശ്രിതം രാവിലെ പ്രാതലിന് മുന്‍പായി ഒരാഴ്ചക്കാലം കുടിയ്ക്കുക. ചാടിയ വയര്‍ ഒതുങ്ങുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും