വ്യവസായിയും സിനിമ നിര്‍മാതാവുമായ പി വി ഗംഗാധരന്‍ അന്തരിച്ചു

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 13 ഒക്‌ടോബര്‍ 2023 (09:28 IST)
പ്രമുഖ വ്യവസായിയും സിനിമ നിര്‍മാതാവുമായ പി വി ഗംഗാധരന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6 30 ആയിരുന്നു അന്ത്യം.

കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനായ പി വി സാമിയുടെയും മാധവിയുടെയും മകനാണ് പി വി ഗംഗാധരന്‍. 1943ലാണ് ജനിച്ചത്. എഐസിസി അംഗമായിരുന്ന അദ്ദേഹം 2011ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടര്‍ ആയിരുന്നു. നിലവിലെ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്റെ സഹോദരന്‍ കൂടിയാണ് അദ്ദേഹം. മക്കളും സിനിമ രംഗത്ത് സജീവമാണ്.ഷെനുഗ ജയ്തിലക്, ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ് എന്നിവര്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്താണ് ഉള്ളത്.ഉയരെ, ജാനകി ജാനേ തുടങ്ങിയ ചിത്രങ്ങള്‍ എസ് ക്യൂബ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ആണ് നിര്‍മ്മിച്ചിട്ടുള്ളത്.

മലയാള സിനിമ ഉള്ളടത്തോളം കാലം നിലനില്‍ക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചിട്ടുള്ളത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ എടുത്തുപറയേണ്ട ചിത്രങ്ങളാണ്ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, തൂവല്‍ കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ. 20 കൂടുതല്‍ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കലാമൂല്യവും ജനപ്രീതിയും ഉള്ളതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചിത്രവും. രണ്ടുതവണ നിര്‍മാതാവ് എന്ന നിലയില്‍ ദേശീയ പുരസ്‌കാരം പി വി ഗംഗാധരനെ തേടി എത്തിയിട്ടുണ്ട്. 5 സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :