അനുബന്ധ വാര്‍ത്തകള്‍
- അമിത വണ്ണം കുറയ്ക്കാന്‍ ബദാം കഴിക്കാം
- ഗംഭീര തിയറ്റര്‍ അനുഭവമായിരിക്കും വാബിലന്‍, സിനിമയെക്കുറിച്ച് ടിനു പാപ്പച്ചന്
- ചെവിയുടെ പ്രത്യേകത നിങ്ങളുടെ സ്വഭാവം പറയും!
- ഗർഭനിരോധന ഗുളികകളുടെ സ്ഥിരമായ ഉപയോഗം വിഷാദരോഗത്തിനുള്ള സാധ്യത ഉയർത്തുമെന്ന് പഠനം
- കുളി കഴിഞ്ഞ് ഇക്കാര്യം ചെയ്താല്‍ വിയര്‍പ്പുനാറ്റം ഉണ്ടാകില്ല
ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ശരീരത്തില്‍ രക്തചംക്രമണം കുറയുന്നതാണ് ഇപ്പോഴുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്ന്. ഇതിന് പ്രധാന കാരണങ്ങള്‍ അമിത വണ്ണവും, പ്രമേഹവും, പുകവലിയുമൊക്കെയാണ്. ഫ്ലാവനോയിഡ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കും. ഉള്ളിയിലാണ് കൂടുതല്‍ ഫ്ളാവനോയിഡ് ഉള്ളത്. ഉള്ളി ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. നൈട്രിക് ഓക്സേഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. മുളക്, വെളുത്തുള്ളി, കറുവപ്പട്ട, ബീറ്റ്റൂട്ട്, പച്ചിലകള്‍, എന്നിവയിലെല്ലാം നൈട്രിക് ഓക്സേഡ് ധാരാളം ഉണ്ട്.
വിറ്റാമിന്‍സി രക്തചംക്രമണം വര്‍ധിപ്പിക്കും. ഫാറ്റി മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3യും നല്ലതാണ്. ഹൃദയാഘാതവും ഇത് തടയും.