അനുബന്ധ വാര്‍ത്തകള്‍
- ഗംഭീര തിയറ്റര്‍ അനുഭവമായിരിക്കും വാബിലന്‍, സിനിമയെക്കുറിച്ച് ടിനു പാപ്പച്ചന്
- ചെവിയുടെ പ്രത്യേകത നിങ്ങളുടെ സ്വഭാവം പറയും!
- ഗർഭനിരോധന ഗുളികകളുടെ സ്ഥിരമായ ഉപയോഗം വിഷാദരോഗത്തിനുള്ള സാധ്യത ഉയർത്തുമെന്ന് പഠനം
- കുളി കഴിഞ്ഞ് ഇക്കാര്യം ചെയ്താല്‍ വിയര്‍പ്പുനാറ്റം ഉണ്ടാകില്ല
- ചെവിയില്‍ പ്രാണി കേറിയാല്‍ എന്തുചെയ്യാം
അമിത വണ്ണം കുറയ്ക്കാന്‍ ബദാം കഴിക്കാം
ഒരുപാട് ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് ബദാം. ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യ പരമായി ധാരാളം ഗുണം ചെയ്യും. അമിത വണ്ണം കുറയ്ക്കുന്നതിന് ബദാം നല്ലതാണ്. ബദാമില്‍ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും അത് വഴി വണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കുട്ടികള്‍ക്ക് ബദാം നല്‍കുന്നത് അവരുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. കോപ്പര്‍, അയണ്‍, വൈറ്റമിന്‍സ് എന്നിവ ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
അയണ്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് വിളര്‍ച്ച ഉള്ളവര്‍ ദിവസവും ബദാം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ബദാം നല്ലതാണ്. ഇതിനു പുറമെ കേശ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനും ഉത്തമമാണ് ബദാം.