ശരിയായ രീതിയിൽ ആവി പിടിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം: ഇക്കാര്യങ്ങൾ അറിയാം

അഭിറാം മനോഹർ| Last Modified വ്യാഴം, 1 ജൂണ്‍ 2023 (19:44 IST)
ജലദോഷം,കഫക്കെട്ട് എന്നിവ വരുമ്പോള്‍ ആവി പിടിക്കുന്നത് പതിവാണ്. എന്നാല്‍ ആവി പിടിക്കുമ്പോള്‍ പല പലകാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കാറില്ല. ആവി പിടിക്കുമ്പോള്‍ അത് ശരിയായ രീതിയിലല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും അത് ചെയ്യുക.

തുടര്‍ച്ചയായി അഞ്ച് മിനിട്ടില്‍ കൂടുതല്‍ ആവി പിടിക്കരുത്. കണ്ണിന് മുകളില്‍ ആവി ഏല്‍ക്കാതെ നോക്കുകയും വേണം. നനഞ്ഞ തുണി കൊണ്ട് കണ്ണ് മറക്കുന്നത് അതിനാല്‍ തന്നെ നല്ലതാണ്. പലരും ആവി പിടിക്കുന്നതിനായി തലവേദനയ്ക്ക് ഉപയോഗിക്കുന്ന ബാമുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് നല്ല രീതിയല്ല. യൂക്കാലി തൈലമോ തുളസിയിലയോ ആണ് ഉപയോഗിക്കേണ്ടത്. ഇഞ്ചിപുല്ല്,രാമച്ചം, പനികൂര്‍ക്ക എന്നിവയും ഉപയോഗിക്കാം.

വേപ്പറേസറുകള്‍ ഉപയോഗിച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ സ്വിച്ച് ഓഫ് ചെയ്തു മാത്രം തുറക്കുകയോ വെള്ളമൊഴിക്കുകയോ ചെയ്യുക. ഉപ്പോ മറ്റ് കഠിനജലമോ വേപ്പറേസറില്‍ ഉപയോഗിക്കരുത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :