സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 10 മാര്‍ച്ച് 2023 (19:32 IST)
രുചിയില്‍ മാത്രമല്ല ഗുണത്തിലും മുന്നിലാണ് കോളിഫ്‌ലവര്‍. ഒരു ഹെല്‍ത്തി ഡയറ്റില്‍ ഉള്‍പെടുത്താന്‍ പറ്റിയ ഭക്ഷണമാണ് കോളിഫ്‌ലവര്‍ . ഇതില്‍ ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളായ വിറ്റാമിന്‍ ഇ,ഗ,ആ6 ഉം ധാതുക്കളായ പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയും കോളിഫ്‌ലവറില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിട്ടുള്ള ഈ പോഷക ഘടകങ്ങള്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും രോഗപ്രതിരോധ ശേഷിക്കും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
കോളിഫ്‌ലവറിന്റെ എടുത്തു പറയേണ്ട ഗുണമെന്തെന്നാല്‍ ഇതില്‍ അടങ്ങിയിട്ടുള്ള സള്‍ഫോറഫെയ്ന്‍ എന്ന ഘടകത്തില്‍ കാന്‍സറിനെതിരെയുള്ള രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാന്‍ സഹായിക്കുന്നു.